വന്ദേ ഭാരത് മലപ്പുറത്ത് നിർത്തില്ല, മലപ്പുറത്തുകാരെന്താ കടലാസിന്‍റെ ആളുകളോ

വന്ദേ ഭാരത് മലപ്പുറം ജില്ലയിൽ ഒരിടത്തും നിർത്താത്തതിൽ പ്രതിഷേധിച്ച് കെ ടി ജലീൽ. മലപ്പുറം കാരെന്താ കടലാസിന്റെ ആളുകളോ എന്നും ജലീൽ ചോദിക്കുന്നു.എല്ലാവരെയും പോലെ മലപ്പുറത്തുകാരും നികുതി കൊടുക്കുന്നവരാണ്. ആ ഓർമ ജില്ലയെ അവഗണിക്കുന്ന ഇന്ത്യൻ റെയിൽവേക്ക് ഉണ്ടാകണമെന്നും ജലീൽ ഫെയ്സ്ബുക്കില്‍ കുറിച്ചു.

കെ.ടി.ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

വന്ദേഭാരതിന് മലപ്പുറം ജില്ലയിൽ മാത്രം സ്റ്റോപ്പില്ല! മലപ്പുറത്തുകാരെന്താ കടലാസിന്റെ ആളുകളോ? വന്ദേഭാരത്, രാജധാനി ഉൾപ്പെടെ 13 ട്രെയിനുകൾക്ക് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല. കേരളത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. അവസാനം നടന്ന സെൻസസ് പ്രകാരം 45 ലക്ഷം മനുഷ്യരാണ് ഇവിടെ ജീവിക്കുന്നത്. എല്ലാവരെയും പോലെ മലപ്പുറത്തുകാരും നികുതി കൊടുക്കുന്നവരാണ്. ആ ഓർമ ജില്ലയെ അവഗണിക്കുന്ന ഇന്ത്യൻ റെയിൽവേക്ക് ഉണ്ടാവണം.

കേന്ദ്രസർക്കാരിന്റെയും ഇന്ത്യൻ റെയിൽവേയുടെയും ക്രൂരമായ അവഗണനക്കെതിരെ ജില്ലയിൽ ശക്തമായ പ്രതിഷേധമുയരണം. മലപ്പുറം, പൊന്നാനി എംപിമാർ കാര്യങ്ങളുടെ നിജസ്ഥിതി ജനങ്ങളോട് തുറന്നുപറയണം. ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് എന്തെങ്കിലും പരിമിതികൾ അവർക്കുണ്ടെങ്കിൽ വ്യക്തമാക്കണം.

മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന താഴെ പറയുന്ന 14 ട്രെയിനുകൾക്ക് തിരൂർ ഉൾപ്പെടെ ജില്ലയിലെ ഒരു സ്റ്റേഷനിലും സ്റ്റോപ്പില്ല. ഇത്രമാത്രം അവഗണിക്കപ്പെടാൻ മലപ്പുറം ജില്ലക്കാർ എന്ത് തെറ്റ് ചെയ്തു?

1) ട്രെയിൻ നമ്പർ: 12217, കേരള സമ്പർക് ക്രാന്തി എക്സ്പ്രസ്

2) നമ്പർ: 19577, തിരുനെൽവേലി-ജാം നഗർ എക്സ്പ്രസ്

3) നമ്പർ: 22630, തിരുനെൽവേലി-ദാദർ എക്സ്പ്രസ്

4) നമ്പർ: 22659, കൊച്ചുവേളി-ഋഷികേശ് എക്സ്പ്രസ്

5) നമ്പർ: 22653, തിരുവനന്തപുരം- ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്

6) നമ്പർ: 02197, ജബൽപുർ സ്പെഷൽ ഫെയർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്

7) നമ്പർ: 20923, ഗാന്ധിധാം ഹംസഫർ എക്സ്പ്രസ്

8) നമ്പർ: 22655, എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്

9) നമ്പർ: 12483, അമൃത്‌സർ വീക്‌ലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്

10) നമ്പർ: 22633, തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്

11) നമ്പർ: 20931, ഇൻഡോർ വീക്‌ലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്

12) നമ്പർ: 12431, ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്

13) നമ്പർ: 22476, ഹിസർ എസി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്

മലപ്പുറം ജില്ലക്കാരെന്താ കടലാസിന്റെ ആളുകളോ?