ആര് തല കീഴായി നിന്നാലും അതെല്ലാം മോദി

ഇതെന്താ ശീർഷാസനവും ശയനപ്രദക്ഷിണവയും നരേന്ദ്രമോദിയ്ക്കു മാത്രം പറഞ്ഞിട്ടുള്ളതാണോ. രാജ്യത്ത് ഏതെങ്കിലും മഹാക്ഷേത്രത്തിൽ ഏതെങ്കിലും ഭക്തൻ ശീർഷാസനമോ ശയന പ്രദക്ഷിണമോ എന്തിനേറെ ഒന്ന് ധ്യാനിക്കുകയോ ചെയ്യുമ്പോൾ അതെല്ലാം മോദിയാണെന്നു പറഞ്ഞ് പ്രചാരണം നടത്തുന്നത് മഹാ കഷ്ടമാണ്. അത്തരത്തിലൊരു പ്രചാരണത്തിന്റെ സത്യാവസ്ഥയിലേക്കാണ് ഈ വീഡിയോ പോകുന്നത്.
തലകീഴായി കേദാർനാഥ് ക്ഷേത്രത്തെ പ്രദക്ഷിണം ചെയ്യുന്ന ഒരു വ്യക്തിയുടെ വീഡിയോയാണ് പ്രചരിക്കുന്നത്. ദൃശ്യങ്ങളിലുള്ളത് നരേന്ദ്ര മോദി ആണെന്നും അദ്ദേഹത്തിന്റെ നാൽപ്പത്തഞ്ചാം വയസ്സിലാണ് ഇത്തരത്തിൽ ക്ഷേത്രപ്രദക്ഷിണം ചെയ്തത് എന്നുമാണ് അവകാശവാദം.

വീഡിയോയിലുള്ളത് കേദാർനാഥ് ക്ഷേത്രമാണ് എന്ന് സ്ഥിരീകരിച്ചു. കേദാർനാഥ് പൂജാരി ക്ഷേത്രത്തിൽ യോഗ ചെയ്തു എന്നാണ് ഹിന്ദിയിൽ ഇതിനു നൽകിയിരിക്കുന്ന വിവരണം. നാല് മിനിറ്റ് ഏഴു സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയുടെ 29 സെക്കൻഡ് മുതലള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.

തുടർന്നുള്ള അന്വേഷണത്തിൽ, ‘ശ്രീ കേദാർനാഥ് ജ്യോതിർലിംഗ്’ എന്ന ഫേസ്ബുക്ക് പേജിലും ഇതേ വീഡിയോ 2021 ജൂൺ 23-നു പോസ്റ്റ് ചെയ്തതായി കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോയിലും മേൽപ്പറഞ്ഞ ഫേസ്ബുക്ക് പേജിലെ വീഡിയോയിലും ഒരേ ബാക് ഗ്രൗണ്ട് സംഗീതമാണ് ഉള്ളത്. മാത്രമല്ല, ഇരു വീഡിയോകൾക്കും 3 മിനിറ്റ് 48 സെക്കൻഡാണ് ദൈർഘ്യം. പ്രചരിക്കുന്ന വീഡിയോയുടെ മുകളിൽ വലത്തേ അറ്റത്തായി അവ്യക്തമായി ഒരു ചെറിയ വാട്ടർമാർക്ക് കാണാൻ സാധിക്കും. ഫേസ്ബുക്കിൽനിന്നു ലഭിച്ച വീഡിയോയിൽ ഇതേ വാട്ടർമാർക്ക് വളരെ വ്യക്തമായി കാണാം. ‘ക്രിയേറ്റ് ബൈ: ശ്രീ കേദാർനാഥ് ജ്യോതിർലിംഗ്’ എന്നാണ് .കേദാർനാഥ് ക്ഷേത്രത്തിലെ പൂജാരി സന്തോഷ് ത്രിവേദി ആണ് വീഡിയോയിലുള്ളത് എന്നാണ് ഇതിനോടൊപ്പമുള്ള വിവരണത്തിൽ പറയുന്നത്. അന്വേഷണത്തിൽ, ഇപ്പോൾ നടക്കുന്ന പ്രചാരണവുമായി ബന്ധപ്പെട്ട് വാർത്താ ഏജൻസിയായ എ.എഫ്.പിക്ക് നൽകിയ പ്രതികരണത്തിൽ ഇപ്പോഴത്തെ പ്രചാരണങ്ങളെ സന്തോഷ് തള്ളിക്കളഞ്ഞു. വീഡിയോയിലുള്ളത് നരേന്ദ്ര മോദിയല്ല താനാണെന്നും അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് 2021 ജൂൺ 21-നാണ് താൻ ഇത്തരത്തിൽ പ്രദക്ഷിണം നടത്തിയത് എന്നുമാണ് അദ്ദേഹം പറഞ്ഞത്.

കേദാർനാഥ് ക്ഷേത്രത്തിൽ നരേന്ദ്ര മോദി തലകീഴായി പ്രദക്ഷിണം ചെയ്യുന്നതിന്റെതെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വീഡിയോയിലുള്ളത് മോദിയല്ല, മറിച്ച് കേദാർനാഥ് ക്ഷേത്രത്തിലെ പൂജാരിയായി സന്തോഷ് ത്രിവേദിയാണ്.തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നേതാക്കൾ ആരാധനാലയങ്ങൾ സന്ദർശിക്കുന്നത് പതിവാണ്. സന്ദർശനം നരേന്ദ്രമോദിയെ പോലെയുള്ള ദേശീയ നേതാക്കളുടേതാണെങ്കിൽ വാർത്താ പ്രാധാന്യവും ലഭിക്കും. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതിന്റെ തലേന്ന് അദ്ദേഹം നടത്തിയ കേദാർനാഥ് ക്ഷേത്രദർശനം അത്തരത്തിൽ ഒന്നായിരുന്നു.

അന്ന് ക്ഷേത്രത്തിനു സമീപമുള്ള ഒരു ഗുഹയിൽ അദ്ദേഹം ഏറെ നേരം ധ്യാനത്തിലിരുന്നു എന്ന് വാർത്തകൾ വരെ വന്നു.വീണ്ടും ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ് രാജ്യം. അതിനിടെയാണ് കേദാർനാഥിനെയും നരേന്ദ്ര മോദിയെയും ബന്ധിപ്പിച്ചുകൊണ്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വന്നത് കേദാർനാഥ് ക്ഷേത്രത്തിനെ തലകീഴായി പ്രദക്ഷിണം ചെയ്യുന്ന ഒരു വ്യക്തിയുടെ വീഡിയോയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ നാൽപ്പത്തഞ്ചാം വയസ്സിൽ നടത്തിയ പ്രദക്ഷിണത്തിന്റെ വീഡിയോ എന്ന രീതിയിൽ പ്രചരിച്ചത് പ്രചരിപ്പിച്ചത്

ശാന്തവും സുന്ദരവുമായ കേദാർ നാഥ് ക്ഷേത്ര പരിസരം തികച്ചും പ്രകൃതി ദത്തമായ ഗുഹകളേറെയുള്ളയിടമാണ്. സന്യാസിമാർ ധ്യാനത്തിനായി സാധാരണയായി തെര‍ഞ്ഞെടുക്കുന്നതും ഇവിടമാണ്. അതുകൊണ്ട് തന്നെ ഇവിടെ ധ്യാനമിരിക്കുന്നതിന് അതിശയകരമായി ഒന്നും തന്നെയില്ല.
എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനമിരുന്ന രുദ്ര ഗുഹ ഈ പ്രകൃതിദത്ത ഗുഹകളുടെ നിരയിൽ പെടില്ല എന്നതാണ് സത്യം. നരേന്ദ്രമോദി തന്നെ താൽപര്യമെടുത്ത് നിർമിച്ചതാണ് കേദാർ നാഥിലെ രുദ്ര ഗുഹ. 2018 ൽ നവംബറിൽ കേദാർനാഥ് സന്ദർശനത്തിനെത്തിയ വേളയിലാണ് മോദിക്ക് ഇത്തരമൊരു ആശയം തോന്നിയത്. ഇതിനായി ഏകദേശം എട്ടു ലക്ഷം രൂപയായിരുന്നു ചെലവ് വന്നത്.