കലാപം ചെയ്തവരെ ന്യായികരിച്ച് കീറ്റക്സ് സാബു വിലകളഞ്ഞു

കിഴക്കമ്പലത്തിൽ നടന്ന കലാപത്തിനു ന്യായീകരണവുമായി കീറ്റക്സ് സാബു. കർമ ന്യൂസടക്കമുള്ള മാധ്യമങ്ങൾ കിറ്റക്സ് സാബുവിന് എല്ലാ വിഷയത്തിലും പിന്തുണ നൽകിയിരുന്നു. എന്നാൽ ഇന്ന് നടത്തിയ വാർത്ത സമ്മേളനം ഒരിക്കലും ന്യായികരിക്കാൻ സാധിക്കുന്നതല്ല. കിറ്റക്സ് സാബുവിനെതിരെ വൻ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കേരളത്തിലെ ജനങ്ങളെ അല്ലെങ്കിൽ പോലിസ് സേനയെ തകർക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ ന്യായീകരിച്ച സാബുവിന്റെ ഇപ്പോഴത്തെ നിലപാടിനെ ആരാധകർ പോലും വിമർശിക്കുകയാണ്.

കേരളത്തിന്റെ ചരിത്രത്തിൽ ഇല്ലാത്ത വിധം അന്യ നാട്ടുകാർ നടത്തിയ കിഴക്കമ്പലത്തേ കലാപത്തിൽ സാബു അന്യ സംസ്ഥാന തൊഴിലാളികളേ ന്യായീകരിച്ച് രംഗത്ത് വന്നു. വാർത്താ സമ്മേളനത്തിൽ സാബു പറഞ്ഞ കാര്യങ്ങൾ ഇങ്ങിനെ..സംഭവത്തിൽ 164 പേരെ കസ്റ്റഡിയിൽ എടുത്തെന്നു പറഞ്ഞ പൊലീസ്, 164 പേരും പ്രതികളാണ് എന്നാണ് പറയുന്നത്. അറസ്റ്റു ചെയ്ത 152 പേരെ മാത്രമാണ് കമ്പനിക്കു തിരിച്ചറിയാൻ സാധിച്ചിട്ടുള്ളത്. 12 പേരെ എവിടെനിന്നു കിട്ടി എന്നു മനസ്സിലായിട്ടില്ല. 12 ലൈൻ ക്വാർട്ടേഴ്സുകളിലായി 984 പേരാണ് താമസിച്ചു കൊണ്ടിരുന്നത്.

ഇവരിൽ 499 പേർ മലയാളികളാണ്. 455 പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. ഒന്നു മുതൽ 12 വരെ നമ്പറുള്ള ക്വാർട്ടേഴ്സുകളിൽ മൂന്നു ക്വാർട്ടേഴ്സുകളിലുള്ളവരെയാണ് പൊലീസ് കൊണ്ടുപോയത്. അഞ്ചു മണിയോടെ ക്വാർട്ടേഴ്സുകൾ വളഞ്ഞ് 10, 12, 13 ക്വാർട്ടേഴ്സുകളിലെ മലയാളികളെ മാറ്റി നിർത്തി ബാക്കി എല്ലാവരെയും ബസുകളിൽ കയറ്റുകയായിരുന്നു. പോലീസിനെ ആക്രമിച്ചത് 12 ഓളം പേരാണ്‌.എന്റെ രക്തത്തിനു വേണ്ടി പാവപ്പെട്ട 151 കുടുംബങ്ങളെ നശിപ്പിക്കരുത്. അറസ്റ്റ് ചെയ്ത് 151 തൊഴിലാളികൾ നിരപരാധികളാണ്‌. ഇത് കീറ്റക്സിനോടുള്ള വിരോധം കൊണ്ടാണ്‌. അല്ലെങ്കിൽ 2 സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കമാകും.