BREAKING – പി ഡി പിക്കും മഅ്ദനിക്കും മരിക്കും വരെ കോടിയേരിയുടെ സഹായം, ബാംഗളൂര്‍ കേസില്‍ മഅ്ദനിയെ സഹായിച്ചു Abdul Nazer Mahdani KODIYERI BALAKRISHNAN

സംസ്ഥാന ആഭ്യന്തര മന്ത്രി, സി പി ഐ എം സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുമ്പോൾ കോടിയേരി ബാലകൃഷ്ണനും സി പി എമ്മും മുസ്ലിം തീവ്ര സംഘടനയായ പി ഡി പിയുമായി അവിഹിത ബന്ധം വെച്ച് പുലർത്തിയിരുന്നതായ വിവരങ്ങൾ പുറത്ത്. കോയമ്പത്തൂർ ബോംബ് സ്ഫോടന കേസിലെ മുഖ്യ പ്രതി അബ്ദുൽ നാസർ മദനിയുമായി അടുത്ത ബന്ധത്തിലായിരുന്നു എന്നതിന്റെ വിവരങ്ങൾ ആണ് പുറത്ത് വന്നിരിക്കുന്നത്.

അന്തരിച്ച കൊടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് മഅ്ദനി തുറന്നെഴുതിയ ഫേസ് പോസ്റ്റിലാണ് സഖാവ് കോടിയേരി ബാംഗളൂര്‍ കേസിലടക്കം സഹായിച്ചതായി പറഞ്ഞിരിക്കുന്നത്. ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴും, പാർട്ടി സെക്രട്ടറിയായിരി ക്കുമ്പോഴുമൊക്കെ മദനിക്കും പി ഡി പിക്കും നിയമപരമായ എല്ലാ പിന്തുണയും സഹായവും കോടിയേരി നൽകിയിരുന്നു എന്നാണ് മഅ്ദനി കുറിപ്പിലൂടെ സ്മരിക്കുന്നത്.

വർഷങ്ങളായി കോടിയേരിയും മഅ്ദനിയും തമ്മിൽ അടുത്ത ബന്ധത്തിലാ യിരുന്നതായും, കോടിയേരി കഠിന രോഗത്തിന്റെ പിടിയില്‍ അകപ്പെട്ട ശേഷവും ഫോണിൽ ഇരുവരും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

‘ബാംഗളൂര്‍ കേസില്‍ കുടുക്കാനായി ‘കുടക് ബന്ധം’ പറഞ്ഞു ബാംഗ്‌ളൂര്‍ പോലീസ് നീക്കം നടത്തുമ്പോൾ കേരളത്തിലെ ആഭ്യന്തരമന്ത്രിയായിരുന്ന കൊടിയേരി കേരളത്തിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വഴി വളരെ കൃത്യമായി അത് സംബന്ധമായ കാര്യങ്ങള്‍ അന്വഷിപ്പിക്കുകയും ആരോപണം സംബന്ധമായ നിജസ്ഥിതി അദ്ദേഹത്തിന് ബോധ്യപ്പെടുകയും ചെയ്തുവെന്നും, തുടർന്ന് നിയമപരമായ എല്ലാ പിന്തുണയും എനിക്ക് കോടിയേരി നല്‍കിയിരുന്നു എന്നാണ് മഅ്ദനി വ്യക്തമാക്കിയിരിക്കുന്നത്.

” കഠിന രോഗത്തിന്റെ പിടിയില്‍ അകപ്പെട്ട ശേഷവും കോടിയേരിയോട് ഫോണില്‍ സംസാരിക്കുകയും കോടിയേരി, മഅ്ദനിയുടെ കേസ് സംബന്ധമായ കാര്യങ്ങള്‍ അന്വേഷിച്ച് അറിയുകയും ചെയ്തിരുന്നു” അബ്ദുന്നാസിര്‍ മഅ്ദനി തന്റെ അനുശോചന സന്ദേശത്തില്‍ ആണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.