ആ സിനിമ പരാജയപ്പെട്ടെങ്കിലും നേട്ടം ലഭിച്ചത് ജയറാമിനും പാർവതിക്കും- ലാല്‍ ജോസ്

കമൽ ജയറാം കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ നിരവധിയാണ്. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, തൂവല്‍സ്പര്‍ശം, ശുഭയാത്ര, പ്രാദേശികവാര്‍ത്തകള്‍, പൂക്കാലം വരവായി, ആയുഷ്കാലം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, കൈക്കുടന്ന നിലാവ്, സ്വപ്നസഞ്ചാരി, നടന്‍ തുടങ്ങിയ കമല്‍ ചിത്രങ്ങളില്‍ ജയറാം ആയിരുന്നു നായകന്‍. ഇതിൽ മിക്കവയും മികച്ച വിജയം കരസ്ഥമാക്കിയവയാണ്.

എന്നാൽ 1990 ൽ പുറത്തിറങ്ങിയ ശുഭയാത്രക്ക് തീയറ്ററിൽ ചിത്രത്തിന് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. സിനിമയുടെ അനുഭവങ്ങളെക്കുറിച്ച് പറയുകയാണ് ചിത്രത്തിൻറെ സഹസംവിധായകൻ കൂടിയായിരുന്ന ലാൽ ജോസ് ഇപ്പോള്‍. എന്തുകൊണ്ടാണ് ഈ ചിത്രം പരാചയപെട്ടത്. എന്നാൽ ഈ ചിത്രം ഫ്ലോപ്പ് ആയിരുന്നുവെങ്കിലും അത് കൊണ്ട് ഏറ്റവും ഗുണമുണ്ടായത് ജയറാമിനും പാര്‍വതിക്കുമാണെന്ന് തുറന്ന് പറയുകയാണ് സംവിധായകൻ ലാൽ ജോസ്. ആ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് അവര്‍ കൂടുതല്‍ അടുക്കുന്നതും, പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നതുമെന്ന് ലാൽ ജോസ് പറയുന്നു.

ശുഭയാത്ര എന്ന ചിത്രം ഞാന്‍ പ്രതീക്ഷിച്ചത്രയും കളക്ഷന്‍ നേടിയില്ല .അത് എന്ത് കൊണ്ടാണെന്ന് എനിക്ക് ഇന്നും മനസ്സിലായിട്ടില്ല ,അത്രയും നല്ല ക്യുട്ടായിട്ടുള്ള സീനുകളുള്ള ഒരു സിനിമയായിരുന്നു അത്. എന്ത് കൊണ്ടാണത് അത് വലിയ ഹിറ്റായില്ല എന്നത് എനിക്ക് ഇപ്പോഴും അറിയില്ല. അത്തരത്തില്‍ നമ്മളെ വിഷമിപ്പിക്കുന്ന പരാജയങ്ങള്‍ ചില സിനിമകള്‍ക്ക് സംഭവിക്കും. അതിലൊന്നായിരുന്നു ശുഭയാത്രയുടെ പരാജയം .ചിലത് ചെയ്യുന്നതില്‍ നല്ല സിനിമയായിരിക്കും .എല്ലാം അത്ര പെര്‍ഫക്റ്റായിട്ട് ചെയ്തിട്ടുണ്ടാവും പക്ഷേ ചിലപ്പോള്‍ തിയേറ്ററില്‍ വര്‍ക്ക് ഔട്ടാകില്ലെന്നും ലാൽ ജോസ് പറഞ്ഞു.ജയറാമിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ സംവിധാന സഹായിയായിട്ടുണ്ട് ലാല്‍ ജോസ്. എന്നാല്‍ സംവിധായകനായി 22 സിനിമകള്‍ കഴിഞ്ഞിട്ടും ലാല്‍ ജോസ് ഒരു ജയറാം ചിത്രം ഒരുക്കിയിട്ടില്ലെന്നുള്ളതും ശ്രദ്ധേയം.