മക്ഡൊണാൾഡ് ബഹിഷ്കരണത്തിനു പുല്ലുവില,ജൂത സേനക്ക് സൗജന്യ ഭക്ഷണത്തിന്‌ 5ഷോപ്പുകൾ പുതിയത് തുറന്നു

ജൂത സേനക്കും ഇസ്രായേലിലേ ആക്രമണത്തിനു ഇരയായവർക്കും സൗജന്യ ആഹാരം നല്കുന്നതുമായി ഫാസ് ഫുഡ് ഭീമൻ മക്ഡൊണാൾഡ് മുന്നോട്ട്. പ്രഖ്യാപനം വന്നപ്പോൾ പലയിടത്തും മക്ഡൊണാൾഡ് ഷോപ്പുകൾക്ക് മുന്നിൽ പ്രതിഷേധം ഉണ്ടായിരുന്നു.

എന്നാൽ അതൊന്നും വകയ്ക്കാതെ ഇതാ ഇസ്രായേൽ സേനയ്ക്ക് സൗജന്യ ആഹാരം എത്തിക്കാൻ കൂറ്റൻ 5 ഔട്ട്ലെറ്റുകൾ കൂടി പുതുതായി ഇസ്രായേൽ ഗാസ അതിർത്തിയിൽ മക്ഡൊണാൾഡ് തുറന്നു.ഗാസയിൽ ആഹാരം കിട്ടാതെ ജനം വലയുമ്പോഴാണ്‌ അതിർത്തിയിൽ ഗാസയേ ആക്രമിക്കുന്ന ഇസ്രായേൽ പട്ടാളത്തിനായി മക്ഡൊണാൾഡ് പുതിയ കടകൾ തുറന്നത്

ഗാസയിൽ നിന്നും ജനങ്ങൾ എത്തി കടകൾ ആക്രമിച്ച് ഭക്ഷണം തട്ടിയെടുക്കാതിരിക്കാൻ വൻ സുരക്ഷാ കാവൽ പുതിയ ഔട്ട്ലെറ്റുകൾക്ക് ഇസ്രായേൽ സൈന്യം ഏർപ്പെടുത്തി

ഇതിനിടെ കേരളത്തിൽ മക്ഡൊണാൾഡ് ഷോപ്പുകൾക്കെതിരെ പ്രതിഷേധം ഉണ്ടാക്കാൻ 13/10നു ഇസ്ളാമിക് സൈറ്റുകളും ചാനലുകളും വിദ്വേഷ വാർത്തകൾ പ്രചരിപ്പിച്ചു. അവരുടെ വെബ് സൈറ്റുകളിൽ പല തവണയായും ഫേസ്ബുക്ക് പേജിലും പലതവണ ആക്രമണം ഉണ്ടാക്കാവുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചതായി ആരോപണം ഉയർന്നത് അന്വേഷണത്തിലാണിപ്പോൾ

യുദ്ധവുമായി ബന്ധപ്പെട്ട് ഒരു തരത്തിലും കക്ഷിയല്ലാത്ത ഇന്ത്യയിൽ മുസ്ളീം വികാരം ആളികത്തിക്കാൻ വൻ നീക്കമാണ്‌ നടത്തുന്നത്