മലയാളി കാനഡയില്‍ കാറിനുള്ളില്‍ മരിച്ചത് കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച്.ശ്രദ്ധിക്കുക..ഈ ദുരന്തം കാർ ഉപയോഗിക്കുന്ന ആർക്കും ഉണ്ടാകാം

കാനഡയില്‍ മലയാളി യുവാവ് കാറിനുള്ളില്‍ മരിച്ചു കിടന്നത് വിഷവാതകം ശ്വസിച്ചത് മൂലം എന്ന് തെളിഞ്ഞു.കാറിനുള്ളിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇപ്പോൾ ഈ അപകടം ഒരു മുന്നറിയിപ്പാവുകയാണ്‌.നെല്ലിക്കുറ്റി സ്വദേശി മുണ്ടയ്ക്കൽ ഷാജി, ജിൻസി ദമ്പതികളുടെ മകനായ ടോണിയാണ് (23) ദാരുണമായി മരണപ്പെട്ടത്.സിനിമകളിൽ മാത്രം കണ്ടിട്ടുള്ള വിധത്തിൽ കാറിനുള്ളിൽ കാറിലെ എ.സി വഴി എത്തുന്ന കാറ്റിലൂടെ വിഷവാതകം ഉള്ളിൽ കയറുകയാണ്‌ ചെയ്യുക.കാറിന്റെ പുക പുറം തള്ളുന്ന സൈലൻസറിൽ ഉണ്ടാകുന്ന തകരാറുകൾ ചിലപ്പോൾ കാറിനുള്ളിൽ ഇരിക്കുന്നവരുടെ മരണത്തിനു തന്നെ കാരണം ആകും

കാനഡയിൽ ടോണി എന്ന യുവാവ് സ്റ്റുഡന്റ് വിസയിൽ എത്തിയതാണ്‌. ടോണിയുടെ മരണം ദാരുണം ആയിരുന്നു.വീഡിയോ കോളിൽ നാട്ടിലേക്ക് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ടോണി കാറിൽ കയറി ഇരുന്ന് കാറിന്റെ ഹീറ്റർ ഇട്ടു. കാനഡയിലെ തണുപ്പ് മൂലം ആയിരുന്നു ഇത്. കാർ ഇട്ടിരുന്ന ഗ്യാരേജ് ഈ സമയത്ത് ഷട്ടർ അടഞ്ഞ് കിടക്കുകയായിരുന്നു. 30 മിനുട്ടോളം മൊബൈലിൽ വീഡിയോ കോൾ സംസാരിച്ചുകൊണ്ടിരുന്ന ടോണി പെട്ടെന്ന് ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കിയതും സംസാരിച്ച് കൊണ്ടിരുന്ന മൊബൈൽ താഴേക്ക് വീഴുകയുമായിരുന്നു. തുടർന്ന് നാട്ടിൽ നിന്നും മറുവശത്ത് ഉണ്ടായിരുന്ന ആൾ കേൾക്കുന്നത് ശ്വാസം കിട്ടാതെ ടോണി ആഞ്ഞ് വലിക്കുന്ന മൃതപ്രായമായ ശബ്ദം മാത്രമാണ്‌. നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അതും നിലച്ചു.

എന്തു ചെയ്യണം എന്നറിയാതെ സംസാരിച്ച് കൊണ്ടിരുന്ന ആൺ കാനഡയിലെ ടോണിയുടെ കൂട്ടുകാരേ വിളിച്ചു. എന്നാൽ അവർ ആരും കണ്ടില്ല എന്നാണ്‌ പറഞ്ഞത്. പിന്നെ ജോലി സ്ഥലത്തും എത്തിയിട്ടില്ല. പിന്നീട് താമസ് സ്ഥലത്ത് വന്നപ്പോൾ ഗ്യാരേജ് അടഞ്ഞ് കിടക്കുന്നു. ഇടയിലൂടെ നോക്കിയപ്പോൾ കാർ ഉള്ളുൽ ഉണ്ട്. കാറിനുള്ളിൽ ഇരുന്നാണ്‌ അവസാനം സംസാരിച്ചത് എന്നതിൽ സംശയം തോന്നിയ സുഹൃത്തുക്കൾ പോലീസിനേയും എമർജൻസി ഫയർ സർവീസിനെയും എല്ലാം വിളിച്ചു വരുത്തി ഗ്യാരേജ് തുറന്നപ്പോൾ കാറിനകത്ത് ടോണി മരിച്ചു കിടക്കുകയായിരുന്നു.

തുടർന്ന് മൃതദേഹ പരിശോധനയും മെഡിക്കൽ റിപോർട്ടും വന്നപ്പോഴാണ്‌ അപകടം കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ്‌ എന്ന് വ്യക്തമാകുന്നത്

നിർത്തിയിട്ട കാര്‍ അടച്ചിട്ട ശേഷം അതിനകത്ത് ഇരിക്കുമ്പോള്‍ ഉണ്ടായ അപകടമാണിത്.പ്രത്യേകിച്ച് അടച്ചിട്ട പാർക്കിങ്ങിലും എയർ സർക്കുലേഷൻ കുറഞ്ഞ ഗ്യാരേജുകളും ഒക്കെ ഈ അപകടം സംഭവിക്കാം. കാർ ഉള്ള എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്‌.കാർബൺ മോണോക്സൈഡ് ലീക്കുള്ള കാറുകൾ അടച്ചിട്ട എവിടെ നിന്ന് ഇത്തരത്തിൽ സ്റ്റാർട്ട് ചെയ്ത് എ സി ഇട്ടാലും കാറിനുള്ളിൽ വിഷ വാതകം കയറി 10- 15 മിനുട്ടിനുള്ളിൽ ആൾ മരിക്കും. പെട്ടെന്ന് കുഴഞ്ഞ് വീഴുകയും കാറിന്റെ വാതിൽ തുറക്കാൻ പോലും ഉള്ള സാവകാശം കിട്ടില്ല.

മലയാളത്തിൽ ഇത്തരത്തിൽ ഗ്യാരേജ് വാതിൽ പൂട്ടിയിട്ട് കാറിനുള്ളിൽ ഇട്ട് ആളുകളേ കൊല്ലുന്ന സിനിമകൾ പൊലും ഇറങ്ങിയിട്ടുണ്ട്.പ്രത്യേകിച്ച് അടച്ചിട്ട ഗ്യാരേജിനുള്ളില്‍ കാർ എ.സി ഇട്ടും ഹീറ്റർ ഇട്ടും ഇരിക്കുന്നത് വൻ അപകടം ഉണ്ടാക്കും.വിദേശ രാജ്യങ്ങളില്‍ സാധാരണയായി കാറുകള്‍ ഗ്യാരേജിലാണ് സൂക്ഷിക്കുക. ഇത്തരം സ്ഥലങ്ങളില്‍ അതിനുള്ളില്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ശേഷം എസി ഓണ്‍ ചെയ്‌തോ അല്ലെങ്കില്‍ തണുപ്പുള്ള രാജ്യങ്ങളില്‍ ഹീറ്റര്‍ ഇട്ടോ സംസാരിക്കുന്നത് അപകടമാണ്.

നമ്മുടെ നാട്ടില്‍ തന്നെ അടഞ്ഞ സ്ഥലത്ത് കാറിനുള്ളില്‍ എസി ഓണ്‍ ചെയ്ത് കാറില്‍ ഇരുന്ന് സംസാരിച്ചാല്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ലീക്ക് ചെയ്ത് അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ നിന്നും നിരവധി പേരാണ് വിദേശ രാജ്യങ്ങലിലേക്ക് കുടിയേറുന്നത്. അതിനാല്‍ തന്നെ ഇത്തരത്തില്‍ അപകടം ഒഴിവാക്കാന്‍ ജാഗ്രതയോടെ ഇരിക്കേണ്ടത് അത്യാവശ്യമാണ്.

മരിച്ച ടോണി ഒന്നരവര്‍ഷം മുമ്പാണ് കാനഡയില്‍ എത്തിയത്. പഠനത്തിന് ശേഷം വര്‍ക്ക് പെര്‍മിറ്റ് കിട്ടുകയും ജോലിക്ക് പ്രവേശിക്കാന്‍ ഇരിക്കെയാണ് അപകടം സംഭവിച്ചത്. ടോണി മറ്റ് വിദ്യാര്‍ഥികളുടെ കൂടെ ഒരു വീട്ടില്‍ ഷെയര്‍ ചെയ്ത് താമസിക്കുകയായിരുന്നു.ഫോണില്‍ സംസാരിച്ചുകൊണ്ടാണ് ടോണി ഗ്യാരേജില്‍ കടന്ന വാഹനത്തില്‍ കയറിയത്. കാനഡയില്‍ ഇപ്പോള്‍ നല്ല തണുപ്പായതിനാല്‍ കാർ ഓണാക്കി ഹീറ്റർ ഇട്ടിരിക്കുകയായിരുന്നു. അടച്ചിട്ട സ്ഥലത്ത് കാറിന്റെ ഇഗ്നീഷന്‍ ഓണാക്കിയാലും ഈ ദുരന്തം ഉണ്ടാകും. കാർബൺ മോണോക്സൈഡ് ഉഗ്ര വിഷയമാണ്‌. ശ്വസിച്ചാൽ ജീവിതത്തിലേക്ക് മടങ്ങി വരവ് സാധ്യത പൊലും ഇല്ല.

ടോണി മരിച്ചുകിടന്ന കാർ പരിശോധിച്ചപ്പോൾ കാറിന്റെ ബാറ്ററി ഡ്രൈയിൻ ആയിരുന്നു. അതായത് ഉൾ ഭാഗം ഉണങ്ങി വരണ്ടുപോയി. കാറിനുള്ളിലെ കാര്‍ബണ്‍മോണോക്‌സൈഡിന്റെ സിഗ്നല്‍ തെളിഞ്ഞാണ് കിടന്നിരുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് അളവ് രക്തത്തില്‍ 85 ശതമാനമാണെന്ന് കണ്ടെത്തി.

കണ്ണൂർ നെല്ലിക്കുറ്റി സ്വദേശി മുണ്ടയ്ക്കൽ ഷാജി, ജിൻസി ദമ്പതികളുടെ മകനായ ടോണി എന്ന 23കാരന്റെയും കേരളത്തിലെ കുടുംബത്തിന്റെയും എല്ലാ പ്രതീക്ഷകളുമാണ്‌ അസ്തമിച്ചത്. 23 വയസ് മാത്രമുള്ള അവന്റെ മൃതദേഹം കാത്തിരിക്കുകയാണിപ്പോൾ കണ്ണീരോടെ ഒരു ഗ്രാമം മുഴുവൻ.

ഇവരുടെ മൂന്ന് മക്കളിൽ മൂത്തയാളാണ് മരണപ്പെട്ട ടോണി, പിതാവ്: M.A. ഷാജി (ഫിസിക്കൽ എജ്യൂക്കേഷൻ അദ്ധ്യാപകൻ , വിമൽ ജ്യോതി എഞ്ചിനിയറിംഗ് കോളേജ്, ചെമ്പേരി , മാതാവ് :-ജിൻസി ഷാജി (പാമ്പയ്ക്കൽ കുടുംബാംഗം, കരിവേടകം , കാസർഗോഡ് ജില്ല , അദ്ധ്യാപിക,സേക്രട്ട് ഹാർട്ട് ഹയൻ സെക്കൻഡറി സ്കൂൾ, ഇരൂഡ്, പയ്യാവൂർ) സഹോദരങ്ങൾ റോണി , റിയ,
രണ്ട് വർഷം മുൻപാണ് ടോണി വിദ്യാർത്ഥി വിസയിൽ കാനഡയിൽ എത്തിയത്.

പഠനം പൂർത്തിയായി ജോലിയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് ടോണി അവസാനമായി നാട്ടിലെത്തിയത്. ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് നാട്ടിൽ എത്തി മാതാപിതാക്കളെ കാണുവാൻ ഡിസംബറിൽ വരുവാനിരിക്കെയാണ് , നാടിനെയും വീടിനെയും കണ്ണീരിലാഴ്ത്തിയ മരണ വാർത്ത അറിയുന്നത്. കാറിൽ മരണപ്പെട്ട നിലയിൽ കാണപ്പെട്ട ടോണിയുടെ മൃദേഹം തുടർ നടപടികൾക്കായി കാനഡ ഫോറൻസിക് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഹോസ്പിറ്റലിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. 15 ദിവസത്തിന് ശേഷം മാത്രമെ മൃദ്ദേഹം നാട്ടിൽ എത്തിച്ചേരുകയുള്ളു എന്നാണ് ലഭ്യമായ വിവരം.