മല്ലിക സുകുമാരന്റെ കുടുംബഫോട്ടോ വൈറൽ, പൂർണിമക്ക് വിമർശനവുമായി സോഷ്യൽ മീഡിയ

മലയാളസിനിമയിലെ താര കുടുംബം എന്നു പറയാവുന്ന ഒന്നാണ് മല്ലിക സുകുമാരന്റേത്. അമ്മയും മക്കളും മരുമകളുമെല്ലാം മലയാളസിനിമയിലെ തിരക്കേറിയ താരങ്ങളാണ്. അച്ഛൻ സുകുമാരന്റെ വഴിയെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലേക്ക് ഇടം പിടിക്കുകയായിരുന്നു. ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമയും മലയാളികൾക്ക് പ്രിയങ്കരിയായ നായികയാണ്. സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം ഇപ്പോൾ ആഷിഖ് അബു ചിത്രമായ വൈറ്‌സിലൂടെ വീണ്ടും മലയാള സിനിമിയിലേക്ക് മടങ്ങിയെത്തിയിരുന്നു. സിനിമയിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ച് ഇന്ദ്രജിത്ത് മുന്നേറുമ്പോൾ സംവിധായകന്റെയും നിർമ്മാതാവിന്റെയും കുപ്പായത്തിലും എത്തിയിരിക്കയാണ് പൃഥ്വിരാജ്.

ഇപ്പോൾ ഇവരുടെ കുടുംബ ഫോട്ടോയാണ് വൈറലായി മാറുന്നത്. പൃഥ്വിരാജിന്റെ മകളായ അലംകൃത മേനോൻ എവിടെയെന്നായിരുന്നു ആരാധകരുടെ ചോദ്യം. ചിത്രത്തിൽ അല്ലിയെ കാണാനില്ലല്ലോയെന്നായിരുന്നു എല്ലാവരും ഒരുപോലെ ചോദിച്ചത്. മല്ലിക സുകുമാരൻ എന്ന വ്യക്തിയുടെ വ്യക്തിത്വം എടുത്ത് കാണിക്കുന്ന കുടുംബചിത്രമാണിതെന്ന് അഭിപ്രയപ്പെട്ടവരുമുമുണ്ട്.. പട്ടുസാരിയും ചന്ദനക്കുറിയുമായല്ലാതെ കണ്ടിട്ടില്ല. ബോംബൈയിൽ ജനിച്ച് വളർന്ന സുപ്രിയ വേറെ ലെവലാണ്. അധികം എക്‌സ്‌പോസ്ഡ് ആയ ഡ്രസ്സൊന്നും ഇട്ട് കണ്ടിട്ടില്ല. ബഹുമാനം തോന്നുന്നു അവരോട്. പൂർണിണയെ വിമർശിച്ചും ചിലർ രം​ഗത്തെത്തി. എന്തൊരു കോലമാണിത് സുപ്രിയയെ കണ്ടു പഠിച്ചൂടെ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ.

1974 ൽ ജി. അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് എന്ന മല്ലിക അരങ്ങേറ്റം കുറിക്കുന്നത്. സ്വപ്നാടനം എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും തൊട്ടടുത്ത വർഷം തന്നെ മല്ലിക സ്വന്തമാക്കി.തുടർന്ന് കന്യാകുമാരി, അഞ്ജലി, മേഘസന്ദേശം, അമ്മക്കിളിക്കൂട്, ചോട്ടാ മുംബൈ, തിരക്കഥ, കലണ്ടർ , ഇവർ വിവാഹിതരായാൽ എന്നു തുടങ്ങി 90 ലേറെ സിനിമകളിലും നിരവധിയേറെ സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന മല്ലിക, ഭർത്താവും നടനുമായ സുകുമാരന്റെ മരണശേഷമാണ് സിനിമാരംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയത്.