മമ്മൂട്ടിയുടെ സണ്‍ ഗ്ലാസിന്റെ വില കണ്ടെത്തി സോഷ്യല്‍ മീഡിയ

മമ്മൂട്ടിയുടെ ഔട്ട്ഫിറ്റുകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. ‘ഭ്രമയുഗം’ സിനിമയുടെ പ്രസ് മീറ്റിനായി ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോമ്പോ ഡ്രസിലാണ് താരം എത്തിയത്. നടന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇതിനിടെ മമ്മൂട്ടിയുടെ കൂളിംഗ് ഗ്ലാസിന്റെ വില എത്രയാണെന്ന് ചോദിച്ചെത്തുന്ന പോസ്റ്റുകളാണ് ശ്രദ്ധ നേടുന്നത്. താരം വച്ച സണ്‍ ഗ്ലാസിന്റെ വില സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. മമ്മൂട്ടി അണിഞ്ഞ സ്‌റ്റൈലിഷ് കൂളിംഗ് ഗ്ലാസ് ഡോള്‍ജി ഗബാന ബ്രാന്‍ഡ്. 18,390 രൂപയാണ് ഈ സണ്‍ഗ്ലാസിന്റെ വില.

എന്താണ് എപ്പോഴും കൂളിംഗ് ഗ്ലാസ് അണിയുന്നതെന്ന് ഒരു അഭിമുഖത്തില്‍ മമ്മൂട്ടി മറുപടി പറഞ്ഞിരുന്നു. ”ഞാന്‍ കാറില്‍ നിന്നിറങ്ങുമ്പോള്‍ എല്ലാവരുടേയും ശ്രദ്ധ എന്നിലേക്കായിരിക്കും. സ്വാഭാവികമായി എനിക്കൊരു ചമ്മലുണ്ടാവാറുണ്ട്. അത് മറയ്ക്കുന്നതിന് വേണ്ടിയാണ് ഗ്ലാസ് വെയ്ക്കുന്നത്” എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.