കോഴിക്കോട് അര കിലോ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്: വിൽപ്പനയ്ക്ക് എത്തിച്ച അര കിലോ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. കല്ലിയാകുന്നത്തിൽ പറമ്പ് ഫർഹാൻ ആണ് അറസ്റ്റിലായത്. കല്ലായിലെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പന്നിയങ്കര പോലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയി വീട്ടിൽ നിന്നും അര കിലോ ഹാഷിഷ് ഓയിൽ കണ്ടെത്തുകയായിരുന്നു.

അതേസമയം കാസർകോട് കാറിൽ കടത്താൻ ശ്രമിച്ച 10 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ ആദൂർ സ്വദേശി എൻ അബൂബക്കർ ശാൻഫറിനെ അറസ്റ്റ് ചെയ്തു. പോലീസ് പട്രോളിംഗിനിടെയാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും 10.300 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.