കാണുന്നവരെ ഈറനണിയിക്കും, ഇതാണ് യഥാർത്ഥ സേവ് ദി ഡേറ്റെന്ന് സോഷ്യൽ മീഡിയ

ഫോട്ടോഷൂട്ടുകളുടെയും സേവ് ദി ഡേറ്റിന്റെയും എല്ലാം കാലമാണിത്. വൈറലാകാൻ വേണ്ടി എന്തും കാണിക്കാൻ മടിയില്ലാത്തവരായി മാറിയിരിക്കുകയാണ് ജനങ്ങൾ.

പല തരം സേവ് ദി ഡേറ്റ് കണ്ടിട്ടുണ്ടെങ്കിലും ഇത് കാണുന്നവരുടെ കണ്ണുകളെ ഈറനണിയിക്കും. മനു ജിൻസി ദമ്പതികളുടെ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടുകളും വീഡിയോയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏപ്രിൽ എട്ടിനാണ് വിവാഹം എന്ന രീതിയിലാണ് സേവ് ദി ഡേറ്റ് വൈറലാകുന്നത്.

അന്ധതയാണ് കൺസെപ്റ്റ് ആയി തെരെഞ്ഞെടുത്തത്. ഫോട്ടോകൾക്ക് താഴെ നിരവധിപ്പേരാണ് ആശംസകളുമായെത്തുന്നത്. ഇങ്ങനെ ഒരു ഫോട്ടോ ഷൂട്ട് ഇതാദ്യം തന്നെയെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്. അസഭ്യങ്ങൾ നടത്തുന്നവർ ഇത് കാണണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്

ഐസ്ക്രീം കഴിക്കുമ്പോൾ സംഭവിക്കുന്ന അബദ്ധങ്ങളും ലോട്ടറി വിൽക്കുന്നതും റോഡിലൂടെ നടക്കുമ്പോൾ പരസ്പരം കാണുന്നതും അവസാനം വാഹനത്തിൽ കയറി കൈ വീശിപ്പോകുന്നതും എല്ലാം വളരെ ഹൃദയ ഭേദ​ഗമായി തന്നെ പകർത്തിയിട്ടുണ്ട്. യഥാർത്ഥത്തിൽ ഇവർ അന്ധരാണോ കൺസെപ്റ്റ് മാത്രമാണോ എന്ന സംശയത്തിലാണ് പ്രേക്ഷകർ. നിരവധിപ്പേരാണ് ഇവർക്ക് ആശംസകളുമായെത്തുന്നത്.