വെള്ളിയാഴ്​ചത്തെ നോമ്പെടുക്കാന്‍ അമുസ്‌ലിംകളോട് അഭ്യര്‍ത്ഥിച്ച്‌ മുന്‍ ചീഫ്​ ജസ്​റ്റിസ്​

രാജ്യത്ത് വര്‍ഗീയതയുണ്ടാക്കി മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്നവര്‍ക്കും മുസ്​ലിംകളെ തീവ്രവാദികളെന്ന്​ അധിക്ഷേപിക്കുന്നവര്‍​ക്കും തിരിച്ചടി നല്‍കുന്നതിന്റെ ഭാഗമായി അമുസ്​ലിംകളോട്​ നോമ്ബെടുക്കാന്‍ അഭ്യര്‍ഥിച്ച്‌​​ സുപ്രീംകോടതി മുന്‍ ചീഫ്​ ജസ്​റ്റിസ്​ മാര്‍കണ്ഡേയ കട്​ജു. സമൂഹ മാധ്യമങ്ങളിലൂടെയാണ്​ അദ്ദേഹം മുംസ്​ലികളോടുള്ള​ ഐക്യദാര്‍ഢ്യവുമായി വെള്ളിയാഴ്​ചത്തെ നോ​​മ്ബെടുക്കാന്‍ അഭ്യര്‍ഥിച്ചത്​.

​’പരി​ശുദ്ധ റമദാന്‍ മാസത്തിലെ അവസാനത്തെ ജുമുഅയാണ്​ മേയ്​ ഏഴിലേത്​. മുസ്​ലിം സഹോദരങ്ങളോടുള്ള ബഹുമാനവും ഐക്യദാര്‍ഢ്യവുമായി കഴിഞ്ഞ 25 വര്‍ഷമായി തുടരുന്നതുപോലെ, നാളെയും ഞാന്‍ ​നോ​മ്ബെ ടുക്കുന്നുണ്ട്​. ലോകമെമ്ബാടുമുള്ള എല്ലാ അമുസ്‌ലിംകളോടും ഇത് ചെയ്യാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

അത്താഴത്തിന്റെയും നോമ്ബ്​ തുറയുടെയും സമയം നിങ്ങള്‍ക്ക്​ മുസ്​ലിം സുഹൃത്തുക്കളില്‍ നിന്ന്​ മനസ്സിലാക്കാന്‍ സാധിക്കും. അല്ലെങ്കില്‍ ഇന്‍റര്‍നെറ്റില്‍നിന്ന്​ ലഭ്യമാകും. ഈ സമയത്ത്​ ദയവായി ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്​.

മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനും മുസ്​ലിംകളെ മതഭ്രാന്തന്മാര്‍, തീവ്രവാദികള്‍, ദേശവിരുദ്ധര്‍ എന്നിങ്ങനെ പൈശാചികവല്‍ക്കരിക്കാനും ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള പ്രതീകാത്മക തിരിച്ചടിയും നിരാകരണവുമാണിത്’ . മുന്‍ ചീഫ്​ ജസ്​റ്റിസ് ​ഫേസ്​ബുക്കില്‍ കുറിച്ചു.