ലോക്ക്ഡൗണ്‍ പ്രമാണിച്ച്‌ സംസ്ഥാനത്ത് കൂടുതല്‍ ദീര്‍ഘദൂര ര്‍വ്വീസുകള്‍ പ്രഖ്യാപിച്ച്‌ കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം രൂക്ഷമായതിനാല്‍ സംസ്ഥാനത്ത് മെയ് എട്ട് മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി ഇന്നും നാളെയും കൂടുതല്‍ ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ നടത്തും. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നും നാളെയും വൈകുന്നേരങ്ങളില്‍ ദീര്‍ഘദൂര യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത്.

അതേസമയം, എല്ലാ യൂണിറ്റ് ഓഫീസര്‍മാരും ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ യാത്രക്കാരുടെ തിരക്കിനനുസരിച്ച്‌ പരാതിരഹിതമായി കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്ന് സി.എം.ഡി ബിജുപ്രഭാകര്‍ നിര്‍ദ്ദേശം നല്‍കി. ആവശ്യം വരുന്ന പക്ഷം സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ബാ​ഗ്ലൂരില്‍ നിന്നും എമര്‍ജന്‍സി ഇവാക്വേഷന് വേണ്ടി മൂന്നു ബസുകള്‍ കേരളത്തിലേക്ക് സര്‍വ്വീസ് നടത്താന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കുമായി സര്‍വീസ് നടത്തുന്നതിന് കെ.എസ്.ആര്‍.ടി.സി തയ്യാറാണെന്നും ഇതിനായി ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാര്‍ അതാത് സ്ഥലങ്ങളിലെ യൂണിറ്റ് ഓഫീസമാരെ അറിയിക്കണമെന്നും സി.എം.ഡി വ്യക്തമാക്കി.