വിവാഹിതയായ യുവതിയുടെ കാമുകന്‍ പിണങ്ങി, ജീവനൊടുക്കാന്‍ ഇറങ്ങി തിരിച്ച യുവതിക്ക് സംഭവിച്ചത്

കൊല്ലം: വിവാഹിതയായ സ്ത്രീക്ക് മറ്റൊരു യുവാവുമായി പ്രണയം. കാമുകനുമായി വഴക്കുണ്ടായിയെന്ന കാരണത്താല്‍ ജീവനൊടുക്കാന്‍ ഒരുങ്ങിയ യുവതിയെ പിന്തിരിപ്പിച്ച് തിരികെ അയച്ച് നാട്ടുകാര്‍. ജീവനൊടുക്കാനായി റെയില്‍വേ പാളത്തില്‍ എത്തിയ വീട്ടമ്മയെ പ്രദേശവാസികള്‍ കാണുകയായിരുന്നു. മയ്യനാട് സ്വദേശിയായ യുവതി പറവൂര്‍ കലയ്‌ക്കോട് ആശുപത്രിക്ക് സമീപം എത്തിയാണ് ജീവനൊടുക്കാനായി ശ്രമിച്ചത്.

ബസില്‍ എത്തിയ യുവതി ബസില്‍ നിന്നും ഇറങ്ങി റെയില്‍വേ ട്രാക്കിലേക്ക് കരഞ്ഞുകൊണ്ടു പോകുന്നത് പ്രദേശവാസി കണ്ടിരുന്നു. ഇയാള്‍ യുവതിയെ തടഞ്ഞ് നിര്‍ത്തുകയും കാര്യങ്ങള്‍ ചോദിച്ച് അറിയുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ കൂടി. എല്ലാവരും കൂടി ചോദിച്ചപ്പോഴാണ് വിവാഹിതയായ യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തുന്നത്. കാമുകനുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് താന്‍ മനോവിഷമത്തില്‍ ആയിരുന്നെന്നും അതിനാലാണ് ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങിയതെന്നും യുവതി പറഞ്ഞു.

ഉടന്‍ തന്നെ കാമുകനായ യുവാവിനെ നാട്ടുകാര്‍ വിളിച്ചുവരുത്തി. സംഭവം അറിഞ്ഞ് പോലീസും സ്ഥലത്തെത്തി. പോലീസ് യുവതിയെയും യുവാവിനെയും താക്കീതുചെയ്തുവിട്ടു. യുവാവിനെതിരേ എ.സി.പി.ക്ക് പരാതി നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.അമ്മിണിയമ്മ പറഞ്ഞു.