മസാലബോണ്ട് കേസ്, ഇഡിക്ക് മുന്നിൽ ഹാജരാകുന്ന കാര്യത്തിൽ തോമസ് ഐസക്കിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി

കൊച്ചി. ഇഡിക്ക് മുന്നില്‍ മസാലബോണ്ട് കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഹാജരാകണോ എന്ന് തോമസ് ഐസക്കിന് തീരുമാനിക്കാം എന്ന് ഹൈക്കോടതി. വിഷയത്തില്‍ ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് തോമസ് ഐസക്കിന്റെ അഭിങാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഇത്തരത്തില്‍ ഒരു പ്രതികരണം നടത്തിയത്. താന്‍ കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍ മാത്രമാണെന്നാണ് തോമസ് ഐസക്ക് കോടതിയില്‍ അറിയിച്ചിരുന്നത്.

വേറെ ആരെയും ഇഡി വിളിച്ചു വരുത്തിയതായി തോന്നുന്നില്ല. എന്തിനാണ് പുതിയ സമന്‍സ് എന്ന് വ്യക്തമല്ലെന്നും തോമസ് ഐസക്കിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചു.