സ്വന്തം തിരുമാനമായിരുന്നു മാറി നില്‍ക്കാനുള്ളത്, കാരണം പറഞ്ഞ് മിത്ര കുര്യന്‍

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് മിത്ര കുര്യന്‍. വിവാഹത്തിന് ശേഷം ഒരു ഇടവേളയ്ക്ക് ശേഷം മിനിസ്‌ക്രീനിലേക്ക് തിരികെ എത്തിയിരിക്കുകയാണ് നടി. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം തിരികെ എത്തുന്നത്. അമ്മമകള്‍ എന്ന പരമ്ബരയിലൂടെയാണ് തിരിച്ച് വരവ്. കരിയറില്‍ തിളങ്ങി നില്‍ക്കനവെയാണ് നടി വിവാഹിതയായത്. ഇപ്പോള്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ നവിന്നും ഇടവേള എടുക്കാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് നടി.

മിത്ര കുര്യന്റെ വാക്കുകള്‍, കരിയറും പോലെ പ്രധാനപ്പെട്ടതാണ് കുടുംബവും അതുകൊണ്ടാണ് വിവാഹശേഷം അഭിനയത്തിന് ഇടവേള കൊടുത്തത്. നേരത്തെ തന്നെ തിരിച്ച് വരവ് സീരിയലില്‍ കൂടി മതിയെന്ന് ഉറപ്പിച്ചിരുന്നു. കാരണം സീരിയലില്‍ കൃത്യമായ ഇടവേള കിട്ടും. ജോലി പോലെ തന്നെ ദിവസങ്ങളും പ്ലാന്‍ ചെയ്ത് മുന്നോട്ട് കൊണ്ട് പോകന്‍ പറ്റും.മാസത്തില്‍ പത്ത് ദിവസമേ ഷൂട്ടിങ് ഉണ്ടാകൂ. രാവിലെ തുടങ്ങിയാല്‍ രാത്രി ഒന്‍പതരയോടെ കഴിയും. ബാക്കി സമയം കുടുംബത്തോടൊപ്പം ഇരിക്കാം.

ഇടവേളയ്ക്ക് ശേഷമുള്ള മടങ്ങി വരവ് അത്ര എളുപ്പമായിരുന്നില്ല. ആകെ പരിഭ്രമമായിരുന്നു. ഒന്നും പ്രതീക്ഷിച്ചത് പോലെ ശരിയായി വന്നില്ല. അതില്‍ നിന്നൊക്കെ എന്നെ കരകയറ്റിയത് സംവിധായകന്‍ ഫൈസല്‍ അടിമാലിയായിരുന്നു. ബോഡി ലാംഗ്വേജ്, എക്സപ്രഷന്‍സ് എല്ലാം കൃത്യമായി പറഞ്ഞു. അഭിനയത്തിന് ഇടവേള എടുത്ത സമയത്ത് സിനിമ മിസ് ചെയ്തു. പക്ഷെ ലൈംലൈറ്റു ബഹളവും മിസ് ചെയ്യുമെന്ന് ഞാന്‍ എന്നെ തന്നെ ബോധ്യപ്പെടുത്തിയിരുന്നു. അഭിനയത്തില്‍ നിന്നുളള ഇടവേള എന്റെ മാത്രം തീരുമാനമായിരുന്നു. അത് ഏറെ അനിവാര്യമായിരുന്നു.

അന്നും ഇന്നും കുടുംബത്തിനായിരുന്നു മുന്‍ഗണന കൊടുത്തത്. വിവാഹത്തിന് ശേഷം വില്യമിനോടൊപ്പം തൃശ്ശൂരത്തെ വീട്ടിലായിരുന്നു. സിനിമ തിരക്കുകള്‍ കാരണം കുറെ കാര്യങ്ങള്‍ വിട്ടു പോയിട്ടുണ്ട്. അത് ഈ ഇടവേളയില്‍ പഠിച്ചു. സിനിമയിലേയ്ക്കുളള മടങ്ങി വരവിനെ കുറിച്ചും നടി പറന്നുണ്ട്. ‘നല്ല അവസരം വന്നാല്‍ സിനിമ ചെയ്യും. പണ്ടൊക്കെ സിനിമാ ഷൂട്ട് എന്ന് പറഞ്ഞാല്‍ പാറി പറന്ന് നടക്കാമായിരുന്നു. എവിടേക്ക് വേണമെങ്കിലും ഷൂട്ടിന് പോകാം. ഇപ്പോള്‍ അതല്ലല്ലോ അവസ്ഥ. കുറച്ച് കൂടി ഉത്തരവാദിത്തമുണ്ട്. മോന്റെ കാര്യങ്ങള്‍ നോക്കണം. അവന് എന്നേയും എനിക്ക് അവനേയും മിസ് ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ അവനെ വിട്ട് ഒരുപാട് ദിവസം മാറി നില്‍ക്കാനും കഴിയില്ല. ഇതില്‍ ചുരുങ്ങി നിന്നുകൊണ്ട് എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്യാനാണ് പ്ലാന്‍. നല്ല അവസരം വന്നാല്‍ നോക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയിട്ടുണ്ട്.’