സംസ്ഥാനത്ത് കൂടുത്തല്‍ ലോക്ഡൗണ്‍ ഇളവുകള്‍

തിരുവനന്തപുരം : ലോക്ഡൗണില്‍ കൂടുത്തല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി. മൊബൈല്‍ ഫോണും കംപ്യൂട്ടറുകളും നന്നാക്കുന്ന ഷോപ്പുകളടക്കം രണ്ടു ദിവസം തുറക്കാന്‍ അനുവദിക്കും.
സ്ത്രീകള്‍ക്കാവശ്യമുള്ള ശുചിത്വവസ്തുക്കള്‍ നിര്‍മ്മാണകേന്ദ്രങ്ങളില്‍ നിന്ന് മെഡിക്കല്‍ ഷോപ്പുകളിലെത്തിക്കാന്‍ അനുമതി നല്കും.

നേത്രപരിശോധനക്കാര്‍, കണ്ണടഷോപ്പുകള്‍, ശ്രവണസഹായി ഉപകരണങ്ങള്‍ വില്ക്കുന്ന സ്ഥാപനങ്ങള്‍, കൃത്രിമ അവയവങ്ങള്‍ വില്ക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍, ഗ്യാസ് അടുപ്പുകള്‍ നന്നാക്കുന്ന സ്ഥാപനങ്ങള്‍ ഇവയെല്ലാം രണ്ടു ദിവസം തുറക്കുന്നതിന് അനുമതി നല്കുമെന്ന് കോവിഡ് അവലോകനയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന്‍ പറഞ്ഞു.

മെറ്റല്‍ക്രഷറുകള്‍ കോവിഡ് മാനദണ്ഡമനുസരിച്ച്‌ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.