കള്ളപ്പണ ഇടപാട്, ജമ്മുകാശ്മീരിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന

ശ്രീനഗർ: കള്ളപ്പണ ഇടപാട് കേസിൽ ജമ്മു കാശ്മീരിൽ ആറിടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ജമ്മു കശ്മീർ ബാങ്കുമായി ബന്ധപ്പെട്ട 250 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി പരിശോധന നടത്തിയത്.

രജിസ്റ്റർ ചെയ്യാത്ത സഹകരണ സ്ഥാപനമാണെന്ന് കണ്ടെത്തിയതോടെയാണ് ഇഡി റെയ്ഡ്. ഝലം കോ-ഓപ്പറേറ്റീവ് ഹൗസ് ബിൽഡിംഗ് സൊസൈറ്റി എന്ന പേരിലാണ് തട്ടിപ്പ് നടത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ ( പിഎംഎൽഎ) സെക്ഷൻ 17 പ്രകാരമായിരുന്നു റെയ്ഡ്.

ആർബി എജ്യുക്കേഷണൽ ട്രസ്റ്റിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിൽ ഇഡി നേരത്തെ പരിശോധന നടത്തിയിരുന്നു. അന്ന് എട്ട് ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്.