തലസ്ഥാനത്ത് സ്വന്തം മകനെ ക്രൂരമായി മർദിച്ച് അമ്മ, ദൃശ്യങ്ങൾ പകർത്തി പിതാവ്

തിരുവനന്തപുരം : പിഞ്ചു കുഞ്ഞിനെ പൊതിരെ തല്ലി മാതാവ്. തലസ്ഥാന നഗരിയിലാണ് സംഭവം നടന്നതെന്നാണ് സൂചന . കുട്ടിയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പിതാവ് തന്നെയാണ് മൊബൈലിൽ ചിത്രീകരിച്ചിരിക്കുന്നത് . സോഷ്യൽ മീഡിയയിലൂടെയാണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നത്.

ഭർത്താവിനോടുള്ള വിരോധത്തിലാണ് യുവതി മകനെ ഇത്തരത്തിൽ ഉപദ്രവിക്കുന്നത് . അച്ഛാ എന്ന് വിളിച്ച് കരഞ്ഞിട്ട് പോലും ദൃശ്യങ്ങൾ പകർത്തുന്ന ഭർത്താവ് ഭാര്യയെ തടയാനോ , കുട്ടിയെ പിടിച്ചു മാറ്റാനോ ശ്രമിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. കുട്ടിയെ അസഭ്യം പറയുകയും, ഒപ്പം അതിക്രൂരമായി മർദ്ദിക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്.

ഞാൻ നൊന്തു പ്രസവിച്ച കുഞ്ഞിനെ ഞാൻ തല്ലും , കൊല്ലും ‘ എന്നാണ് യുവതി പറയുന്നത് . ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്നതോടെ രൂക്ഷമായ പ്രതികരണമാണ് യുവതിയ്‌ക്ക് നേരെ ഉണ്ടായത് . കുഞ്ഞിനെ രക്ഷിക്കാതെ ദൃശ്യങ്ങൾ പകർത്തി നിന്ന പിതാവിനെതിരെയും രൂക്ഷ വിമർശനം ഉണ്ട്.