അന്ന് ഫോട്ടോ എടുക്കുമ്പോള്‍ വരാന്‍ പോകുന്നത് അനന്തമായ ഇരുട്ട് നിറഞ്ഞതും അനിശ്ചിതമായതുമായ ഒരു കാലമാണെന്ന് അറിഞ്ഞിരുന്നില്ല- മംമ്ത

മലയാളികളുടെ പ്രിയ നടിയും ​ഗായികയുമാണ് മംമ്ത മോഹൻദാസ്. ക്യാൻസർ രണ്ടുതവണ ശരീരത്തെ കീഴ്‌പ്പെടുത്തിയിട്ടും അതിനെ അതിജീവിച്ച് സിനിമാലോകത്തേക്ക് തിരിച്ചുവന്ന മംമ്തക്ക് നിരവധി ആരാധകരുണ്ട്. 2011 ലാണ് ബാല്യകാല സുഹൃത്തും ബഹ്‌റനിൽ ബിസിനസുകാരനുമായ പ്രജിത്ത് പത്മനാഭനെ വിവാഹം ചെയ്യുന്നത്. എന്നാൽ ആ ദാമ്പത്യ ബന്ധത്തിന് വെറും ഒരു വർഷത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. 2014 ൽ രജ്ഞിത് ശങ്കറിന്റെ മമ്മൂട്ടി ചിത്രമായ വർഷത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് ക്യാൻസർ തന്നെ രണ്ടാമതും കീഴ്‌പ്പെടുത്തിയ വിവരം മംമ്ത തിരിച്ചറിയുന്നത്.

ഈ ലോക്ക് ഡൗൺ കാലത്തും കുക്കിങ്ങും പെയിന്റടിയുമൊക്കെയായി തിരക്കിലായിരുന്നു താരം. കൂടാതെ സർക്കാരിന്റെ കൊറോണ ബോധവൽക്കരണ പരിപാടികളിലും മംമ്ത പങ്കാളിയായരുന്നു താരം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്. ‘ഈ വർഷം ജനുവരി ആദ്യ ആഴ്ചയിൽ എടുത്ത ചിത്രമാണിത്. കാലിഫോർണയിലെ ബിസ്ഗർ ടണലിന് മുന്നിൽ നിന്നുമുള്ള ചിത്രമായിരുന്നിത്. അന്ന് അറ്റം കാണാത്ത ടണലിന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കുമ്പോൾ വരാൻ പോകുന്നത് അനന്തമായ ഇരുട്ട് നിറഞ്ഞതും അനിശ്ചിതമായതുമായ ഒരു കാലമാണെന്ന് അറിയുമായിരുന്നില്ല. ശുഭാപ്തിവിശ്വാസിയായതിനാൽ ഇതിന്റെ അവസാനം പ്രകാശം വരുമെന്ന് എനിക്ക് വിശ്വാസമുണ്ട്.

അന്ന് എല്ലാം പഴയ പടിയാകും. നാമെല്ലാവരും പുഞ്ചിരിക്കും, ആസ്വദിക്കും, പുറത്ത് പോയി ഡിന്നറ് കഴിക്കും, ഷോപ്പിങ്ങിന് പോകും, യാത്രകൾ നടത്തും, ലോകം മുഴുവൻ കാണും, പഴയത് പോലെ നാമെല്ലാവരും വീണ്ടും കൂടി ചേരും. വേനൽക്കാലവും, ശീതകാലവും മിസ് ആയി. തനിക്ക് എല്ലാ ഋതുക്കളെയും മിസ് ചെയ്യുന്നു എന്നും മംമ്ത കുറിച്ചു.

 

View this post on Instagram

 

This is a picture I had taken on the very first week of January this year. Little did I know that I (we were) was standing at the edge of a year that’d seem like a long unending dark and uncertain tunnel. Being the optimistic person that I’ve always chosen to be, I believe that there will be a light waiting to shine on us at the end of this one and we will all smile, enjoy, hang out, meet up, have dinners, go for drives, go for shopping, go to places of worship, travel, see the world, get together again like we always used to. Hang in there my peeps! I miss the summers, I miss the winters & I miss all the seasons in our lives. Remembering the #goodtimes as this weekend just passes by… #weekend #justlikethat #throwback #bigsur #california #tunnel #justkeeprunning

A post shared by Mamta Mohandas (@mamtamohan) on