കൃഷ്ണ ഭക്തിയുടെ സംഗീതജ്ഞൻ പി.കെ കേശവൻ നമ്പൂതിരി അന്തരിച്ചു

കൃഷ്ണഭക്തി തുളുമ്പുന്ന നിരവധി ഹിറ്റു ഗാനങ്ങൾക്ക് ജന്മം നൽകിയ സംഗീതജ്ഞനും സംഗീത സംവിധായകനുമായ പി.കെ കേശവൻ നമ്പൂതിരി (84) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെ തൃശൂരിലെ വസതിയിലായിൽ വെച്ചായിരുന്നു അന്ത്യം. പാലക്കാട് കോങ്ങാട് സ്വദേശിയാണ്. കൃഷ്ണഭക്തി നിറഞ്ഞുനിൽക്കുന്ന നിരവധി ഗാനങ്ങൾക്ക് ഈണം നൽകിയിട്ടുള്ള പി.കെ കേശവൻ നമ്പൂതിരി, ഭക്തിഗാനരംഗത്ത് ശ്രദ്ധേയനായിരുന്നു.

കൃഷ്ണഭക്തി നിറഞ്ഞുനിൽക്കുന്ന നിരവധി ഗാനങ്ങൾക്ക് ഈണം നൽകിയ സംഗീത സംവിധായകനായിരുന്നു. മലയാളത്തിലെ ഭക്തിസംഗീത ആൽബങ്ങളുടെ ചരിത്രം മാറ്റിയെഴുതിയ സംഗീത സംവിധായകനായിരുന്ന പി.കെ കേശവൻ നമ്പൂതിരി, തൃശൂർ ആകാശവാണിയിൽ നിന്ന് 1998-ലാണ് വിരമിച്ചത്.

സംഗീത കാസറ്റ്സ് പുറത്തിറക്കിയ പുഷ്പാഞ്ജലി (1981) തരംഗിണിയുടെ വനമാല (1983) തുടങ്ങിയവ കേശവൻ നമ്പൂതിരിയാണ് സംഗീതം നൽകിയിരുന്നത്. പി.കെ കേശവൻ നമ്പൂതിരി സംഗീതം നൽകിയ, വിഘ്നേശ്വരാ ജന്മ നാളികേരം, ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം, മൂകാംബികേ ഹൃദയ താളാഞ്ജലി, വടക്കുംനാഥന് സുപ്രഭാതം പാടും, അമ്പാടി തന്നിലൊരുണ്ണി, നെയ്യാറ്റിൻകര വാഴും തുടങ്ങിയവ കേരളീയർ ഹൃദത്തിൽ ഏറ്റെടുത്ത ഭക്തിഗാനങ്ങളാണെന്നു എടുത്ത് പറയേണ്ടിയിരിക്കുന്നു.

യേശുദാസ്, ജയചന്ദ്രൻ, സുജാത തുടങ്ങി മലയാള സംഗീതലോകത്തെ പ്രമുഖർ നമ്പൂതിരി ഈണം നൽകിയ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭക്തി​ഗാനങ്ങൾക്ക് പുറമെ നിരവധി ലളിത​ഗാനങ്ങൾക്കും പി.കെ കേശവൻ നമ്പൂതിരി സം​ഗീതം പകർന്നിട്ടുണ്ട്.