പുതിയ പാർലമെന്റിനെ പറ്റി ആർജെഡി നടത്തിയ ശവപ്പെട്ടി പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി അസദുദ്ദീൻ ഒവൈസി

ന്യൂഡൽഹി . പുതിയ പാർലമെന്റിനെ പറ്റി ആർജെഡി നടത്തിയ ശവപ്പെട്ടി പരാമർശ പോസ്റ്റിനെതിരെ രൂക്ഷവിമർശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ‘ആർജെഡിക്ക് നിലപാടില്ല, പഴയ പാർലമെന്റ് കെട്ടിടത്തിന് ഡൽഹി അഗ്നിശമനസേനയുടെ അനുമതി പോലുമില്ല. എന്തിനാണ് ആർജെഡി പാർലമെന്റിനെ ശവപ്പെട്ടി എന്ന് വിളിക്കുന്നത്? അവർക്ക് മറ്റെന്തെല്ലാം പറയാമായിരുന്നു, എന്തിനാണ് ഈ ആംഗിൾ കൊണ്ടുവരുന്നത്?’, ഒവൈസി ചോദിച്ചിരിക്കുന്നു.

പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോട് താരതമ്യം ചെയ്തത ആർജെഡിയുടെ പോസ്റ്റ് വിവാദമായിരുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെയും ശവപ്പെട്ടിയുടെയും ചിത്രത്തിനൊപ്പം എന്താണിതെന്ന ചോദ്യവും ട്വീറ്റിലുണ്ടാ യിരുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൈകോർക്കുമ്പോൾ തന്നെ മതനിരപേക്ഷത അവകാശപ്പെടുന്ന പാർട്ടിയായി ആർജെഡിയെ തള്ളി പറഞ്ഞ എഐഎംഐഎം എംപി പുതിയ കെട്ടിടം ആവശ്യമാണെന്ന് നേരത്തെ പറഞ്ഞിരുന്നു.

അന്തരിച്ച സമാജ്‌വാദി പാർട്ടി അധ്യക്ഷൻ മുലായം സിംഗ് യാദവ് പഴയ പാർലമെന്റ് മന്ദിരത്തിൽ പാർട്ടി ഓഫീസിൽ ഉച്ചഭക്ഷണം കഴിക്കുമ്പോൾ സീലിംഗിന്റെ ഒരു ഭാഗം അദ്ദേഹത്തിന്റെ മേൽ പതിച്ചതിന്റെ ഒരു ഉദാഹരണവും അദ്ദേഹം എടുത്ത്കാട്ടിയിരുന്നതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.