മുസ്ലീം ലീ​ഗിനെ സിപിഎമ്മിൽ കൂട്ടാം, പ്രഖ്യാപനവുമായി എംവി ​ഗോവിന്ദൻ‌

കേരള രാഷ്ട്രീയത്തിൽ വൻ അട്ടിമറി. ലീഗിനെ മുന്നണിയിൽ ചേർക്കാം എന്ന് തുറന്ന് പ്രഖ്യാപിച്ച് സി.പി.എം സിക്രട്ടറി എം വി ഗോവിന്ദന്റെ പ്രഖ്യാപനം വന്നിരിക്കുന്നു. അടുത്ത ഭരണത്തിലേക്കുള്ള വൻ നീക്കം ആണിത്. ഇനി എല്ലാം ലീഗിന്റെ കൈയ്യിൽ ആണ്‌. അടുത്ത ഭരനവും ഇടത് പക്ഷം ആയിരിക്കും എന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുമ്പോൾ ലീഗിന്റെ രംഗ പ്രവേശനം കൂടെ ആയാൽ പിന്നെ യു ഡി എഫ് പരാജപ്പെടും എന്നും ഉറപ്പാണ്‌.

മതനിരപേക്ഷ ഉള്ളടക്കത്തിൽ വെള്ളംചേർക്കാതെ ആഗോളവത്കരണ-കുത്തകവിരുദ്ധ നിലപാട് സ്വീകരിച്ചാൽ മുസ്‌ലിംലീഗിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്യും. ലീഗിന്റെ നിലവിലെ നയപരിപാടികൾ അംഗീകരിക്കാനാവില്ല. അതായത് മത നിരപേക്ഷ ഉയർത്തി പിടിക്കണം എന്ന ഉപാധിയാണ്‌ സി.പി.എം വയ്ക്കുന്നത്.ലീഗിൽ വർഗീയതയെ അംഗീകരിക്കുന്നവരും എതിർക്കുന്നവരുമുണ്ട്.സി.പി.എം മതത്തേ നിരാകരിക്കുന്നില്ല, മതത്തേ അംഗീകരിക്കുന്നു. എന്നാൽ മതം വർഗീയതയിലേക്ക് പോകുന്നത് പാടില്ല. ലീഗ് വിട്ടാൽ യു.ഡി.എഫ് ഇല്ല. രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ മത്സരിക്കാനും കഴിയില്ല.

ലീഗിനെ സ്വീകരിക്കാം എന്ന് തുറന്ന് പറയുമ്പോൾ എന്തിനായിരുന്നു ഇത് മുമ്പ് പറഞ്ഞ എം വി രാഘവനെ ഇവർ പുറത്താക്കിയത്. നായനാരും – എം.വി രാഘവനും സംസ്ഥാന ഭരണം പിടിക്കാൻ തയ്യാറാക്കിയ ബദൽ നിർദ്ദേശം ആയിരുന്നു മുസ്ളീം ലീഗിനെ മുന്നണിയിൽ ചേർക്കാം എന്നത്. എന്നാൽ പ്രമേയം രാഘവം അവതരിപ്പിച്ചപ്പോൾ വന്ന എതിർപ്പ് കണ്ട് ഭയന്ന് നായനാർ എം വി രാഘവനെ കാലുവാരി മറുകണ്ടം ചാടി ഇതോടെ അറ്റക്കായ എം വി രാഘവൻ വേട്റ്റയാടപ്പെട്ടു. പിന്നെ രാഘവനെ പുറത്താക്കി. ഇന്നത്തേ സി.പി.എമ്മിന്റെ വാലായി അവർക്കാരി മാത്രം സബ്ദിക്കുന്ന റിപോർട്ടർ ചാനൽ മേധാവി നികേഷ് കുമാറിന്റെ പിതാവ് എം വി രാഘവനെ അന്ന് പിണറായിയും കൂട്ടരും കണ്ണൂരിൽ ചെരിപ്പ് മാലയിട്ടു. രാഘവൻ പ്രസംഗിച്ച് പോയാൽ ആ വേദിയിൽ നിന്നും മല പോലെയായിരുന്നു ചെരിപ്പുകൾ വാരി കൂട്ടുന്നത്. കാരണം അന്ന് രാഘവന്റെ എല്ലാ മീറ്റീങ്ങിലും ചെന്ന് ചെരിപ്പേർ ആയിരുന്നു സി.പി.എം പ്രവർത്തകരുടെ പരിപാടി. കൂത്തുപറമ്പിൽ എം വി രാഘവനെ കൊല്ലാൻ നോക്കിയപ്പോഴായിരുന്നു പോലീസ് വെടിവയ്പ്പും 5 സഖാക്കൾ മരിച്ചതും.

അന്ന് രാഘവൻ ചെയ്ത തെറ്റ് മുസ്ളീം ലീഗിനെ കൂട്ടി അധികാരം പിടിക്കാം എന്ന ബദൽ അവതരിപ്പിച്ചതായിരുന്നു. ഇന്ന് സി.പി.എം സ്ക്രട്റ്ററി എം വി ഗോവിന്ദൻ പറഞ്ഞത് പണ്ട് എം വി രാഘവൻ വയ്ച്ച നിർദ്ദേശമാണ്‌. ചരിത്രം ആർക്കും മറക്കാൻ ആകില്ല

മുസ്ളീം ലീഗ് ഇനി എന്തു ചെയ്യും. യു ഡി എഫ് വിടുമോ..ഒരു കാര്യം 100 വട്ടം ഉറപ്പാണ്‌. മുസ്ളീം ലീഗിലെ ഒരു വിഭാഗം അടുത്ത ഭരണത്തിൽ ഉണ്ടാകും. ആരാണോ അധികാരത്തിൽ എത്തുവാൻ സാധ്യത അവർക്കൊപ്പം ലീഗ് ഉണ്ടാകും. ദേശീയ തലത്തിൽ തകർന്ന കോൺഗ്രസിനു ഒരു പുനർ ജീവൻ ലീഗ് പ്രതീക്ഷിക്കുന്നില്ല. മാത്രമല്ല ഇടത് പക്ഷത്തിന്റെ കൂടെ നിന്നാൽ അധികാരം മാത്രമല്ല സംരക്ഷണവും ഉറപ്പാണ്‌ എന്ന് ലീഗ് കരുതുന്നു. എൽ ഡി എഫിലെ രണ്ടാം കക്ഷിയായും മാറാം. എന്നാൽ ലീഗിൽ ഈ കാര്യത്തിൽ ഏക അഭിപ്രായം ഉണ്ടാവില്ല. എൽ ഡി എഫ് മുന്നണിയിലേക്ക് പോകണം എന്ന് പറയുന്ന വിഭാഗം ലീഗ് പിളർത്തി പോകാനാണ്‌ സാധ്യത. അവശേഷിക്കുന്ന ഒരു ചെറിയ ഗ്രൂപ്പ് യു ഡി എഫിൽ തുടരുകയും ചെയ്യും.