ഗാസയിൽ കളത്തിലിറങ്ങി നരേന്ദ്ര മോദി, ജി20 യോഗം ചേരുന്നു

ഗാസയിൽ കളത്തിലിറങ്ങി നരേന്ദ്ര മോദിയുടെ വൻ നീക്കം. യുദ്ധം നിർത്താൻ ഇന്ത്യ ലോകത്തേ ഏറ്റവും ശക്തമായ 20 രാജ്യങ്ങൾ ഉൾപ്പെട്ട ജി 20 മീറ്റീങ്ങ് വിളിച്ച് കൂട്ടി. ഇന്ന് നടക്കുന്ന വെർച്വൽ ചർച്ച ആസൂത്രണം ചെയ്തതും വിളിച്ച് ചേർക്കുന്നതും നരേന്ദ്ര മോദിയാണ്‌ ഇസ്രായേൽ – ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളും ആഫ്രിക്കൻ യൂണിയനും ഇന്ത്യ വിളിച്ചുചേർത്ത ജി 20 യുടെ വെർച്വൽ മീറ്റിംഗിൽ ഒരുമിക്കുമ്പോൾ മുഖ്യ ചർച്ച ഇസ്രായേൽ യുദ്ധം തന്നെ ആയിരിക്കും. പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പങ്കെടുക്കും. 2 വർഷത്തിനു ശേഷം ഇതാദ്യമായാണ്‌ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ജി 20 യിൽ പ്രത്യക്ഷപ്പെടുന്നത്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സെപ്റ്റംബറിൽ ഇന്ത്യയിൽ നിന്ന് ഒട്ടാവയിലേക്ക് മടങ്ങിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള കടുത്ത നയതന്ത്ര തർക്കത്തിന് ശേഷം പ്രധാനമന്ത്രി മോദിയുമായി മുഖാമുഖം വരുന്നത് ഇതാദ്യമാണ്. പ്രതിനിധീകരിച്ച് പ്രീമിയർ ലീ ക്വിയാങ് മീറ്റീങ്ങിൽ പങ്കെടുക്കും.

ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ ഗാസയിൽ അടിയന്തിര മാനുഷിക സഹായം ആവശ്യമാണ് എന്നതാണ്‌ ഇന്ത്യൻ നിലപാട് എന്ന് വിദേശ്യകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ജി 20മീറ്റീങ്ങിൽ ഇസ്രായേൽ-ഹമാസ് യുദ്ധം ഒരു പ്രധാന ചർച്ചാവിഷയമാകാനുള്ള സാധ്യത ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല. ഇസ്രായേൽ യുദ്ധത്തിൽ ഇടപെടുന്നതിൽ നരേന്ദ്ര മോദിയുടെ ശക്തിയും നേതൃത്വവും വ്യക്തമായി പ്രകടമാക്കുന്നതാണ്‌ ഇന്ന് നടക്കുന്ന ജി 20.

ഇതിനിടെ വടക്കൻ ഗാസയിലെ അഭയാർഥി ക്യാം ഇസ്രായേൽ സൈന്യം ആക്രമിച്ചു. ഇവിടെ നിന്നും അഭയാർഥികൾക്കിടയിൽ വേഷം മാറി ഒളിച്ചിരുന്ന ഡസൻകണക്കിന് ഹമാസുകാരെ ഇസ്രയേൽ സൈന്യം വധിച്ചു.ദിവസങ്ങൾക്കിടെ ഇവിടെ ഇസ്രായേൽ സൈന്യം ഇവിടെ റെയ്ഡ് നടത്തി ആക്രമണം ഉണ്ടാക്കിയത് ഇത് 3 മത് തവണയാണ്‌.ഇതിനിടെ ഗാസയിൽ ഹമാസിന്റെ തുരങ്കങ്ങൾ കൂടി ഇസ്രായേൽ കണ്ടെത്തി തകർത്തു. ഹമാസിന്റെ തുരങ്ക പാതകൾ എല്ലാം തന്നെ ഇപ്പോൾ തകർന്നിട്ടുണ്ട്. ഗാസയിലെ ഇസ്രായേലിന്റെ ഓപ്പറേഷനും റെയ്ഡുകളും ഏതാണ്ട് പൂർത്തിയാവുകയാണ്‌. തകർക്കേണ്ട എല്ലാ ലക്ഷ്യവും നശിപ്പിച്ച് കഴിഞ്ഞു.

ഗാസയിലെ ഹമാസിന്റെ റോകറ്റ് വിക്ഷേപണ തറ കണ്ടെത്തി തകർത്തു എന്നും ഇസ്രായേൽ സൈന്യം അറിയിച്ചു. ഇതിനിടെ യുദ്ധത്തിൽ പലസ്തീനിൽ മാത്രം കൊല്ലപ്പെട്ടവർ 14000ത്തോളം ആയിരിക്കുകയാണ്‌. 50 ബന്ധികളേ മോചിപ്പിക്കുമ്പോൾ 4 ദിവസത്തേ താല്ക്കാലിക വെടി നിർത്തൽ സിരായേൽ സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഏറ്റവും പുതിയ പ്രസ്ഥാവന വന്നിരിക്കുന്നു. യുദ്ധം നിർത്തില്ല. മുഴുവൻ ബന്ദികളേയും മോചിപ്പിക്കുകയും ഹമാസിന്റെ പരിപൂർണ്ണ ഉന്മൂലനവും നടത്തുന്നത് വരെ ഈ യുദ്ധം തുടരും. ഒരു കാരണവശാലും യുദ്ധം അവസാനിപ്പിക്കില്ല.ഫലസ്തീനിലെ കൊലപാതകികൾക്ക് മാപ്പ് കൊടുക്കില്ല. അവരേ ഉന്മൂലനം ചെയ്യാതെ ഭീക വാദം അവസാനിക്കില്ല. ശാന്തവും സമാധാനവും ഉള്ള പലസ്തീനും ഇസ്രായേലും. അതാണ്‌ ലക്ഷ്യം എന്നും നെതന്യാഹു പറഞ്ഞു.

ഇതിനിടെ 50 ബന്ദികളേ ഹമാസ് മോചിപ്പിക്കാൻ തീരുമാനിച്ചപ്പോൾ 4 ദിവസത്തേ വെടി നിർത്തൽ നടത്താൻ ഇസ്രായേൽ മന്ത്രി സഭ തീരുമാനിച്ചതിന്റെ കൂടുതൽ വിവരങ്ങൾ ലഭിച്ചു.സർക്കാർ പ്രസ്താവനയിൽ മന്ത്രിമാർ എങ്ങനെ വോട്ട് ചെയ്തുവെന്ന് വ്യക്തമാക്കിയിട്ടില്ല. കരാറിനോട് നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും, തീവ്ര വലതുപക്ഷ മത സയണിസം പാർട്ടി അനുകൂലമായി വോട്ട് ചെയ്തു, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറിന്റെ അൾട്രാനാഷണലിസ്റ്റ് ഒട്ട്സ്മ യെഹൂദിത് വിഭാഗത്തിലെ അംഗങ്ങൾ മാത്രമാണ് എതിർത്ത് വോട്ട് ചെയ്തതെന്ന് ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.കരാറിന്റെ എല്ലാ വിശദാംശങ്ങളും ഔപചാരികമായി പൊതുജനങ്ങൾക്ക് പുറത്തുവിട്ടിട്ടില്ല. നിലവിൽ 12 പേരുടെ ഗ്രൂപ്പുകൾ ആയാണ്‌ ബന്ദികൾ ഹമാസ് ഒളിതാവളത്തിൽ കഴിയുന്നത്.50 ഇസ്രായേലി പൗരന്മാരെ, കൂടുതലും സ്ത്രീകളും കുട്ടികളും, മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചൊവ്വാഴ്ച ഇസ്രായേൽ സർക്കാർ ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകർ പറഞ്ഞു.

തട്ടിക്കൊണ്ടുപോയവരെയെല്ലാം നാട്ടിലെത്തിക്കാൻ ഇസ്രായേൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. തട്ടിക്കൊണ്ടുപോയ 50 പേരെ – സ്ത്രീകളും കുട്ടികളും – നാല് ദിവസത്തിനുള്ളിൽ മോചിപ്പിക്കാനുള്ള സമയത്ത് മാത്രം ആയിരിക്കും വെടി നിർത്തൽ എന്ന് ഇസ്രായേൽ പറയുന്നു. എന്നാൽ അതിനു ഹമാസ് എത്ര ദിവസം എടുക്കും എന്നും വ്യക്തമല്ല.തട്ടിക്കൊണ്ടുപോയവരെയെല്ലാം തിരിത്തിക്കാനും ഹമാസിന്റെ ഉന്മൂലനം പൂർത്തിയാക്കാനും ഇസ്രായേൽ തയ്യാറാണ്‌ എന്ന് മന്ത്രി സഭ പറഞ്ഞു.ഇസ്രായേൽ രാഷ്ട്രത്തിന് ഒരു ഭീഷണിയും ഇല്ലാത്ത വിധം പുതിയ ഗാസ ആയിരിക്കും ഉണ്ടാവുക എന്നും പറഞ്ഞു.അതുവരെ ഇസ്രായേൽ സർക്കാരും ഐഡിഎഫും സുരക്ഷാ സേനയും യുദ്ധം തുടരും എന്നും മന്ത്രി സഭ പറയുന്നു