പാക്കിസ്ഥാനു ഇറ്റു വെള്ളം കൊടുക്കില്ല, ആ ജലം എന്റെ ജനത്തിന്റെ വീട്ടിൽ എത്തിക്കും

പാക്കിസ്ഥാനു വെള്ളം ഒട്ടും കൊടുക്കില്ല എന്നും ആ വെള്ളം ഹരിയാനയിലെ കർഷകർക്ക് സൗജന്യമായി നല്കും എന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി. എന്റെ ജനങ്ങൾ വെള്ളമില്ലാതെ ബുദ്ധിമുട്ടുമ്പോൾ ശത്രുക്കൾക്ക് ആ വെള്ളം എടുത്ത് കൊടുക്കാനുള്ള വിശാലത ഒന്നും എന്റെ ഹൃദയത്തിനില്ല. വൈറലായ തന്റെ പ്രസംഗത്തിൽ പാകിസ്താനിലേക്ക് വെള്ളം ഒഴുകാന്‍ അനുവദിക്കില്ല എന്ന പരാമര്‍ശം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ആവര്‍ത്തിച്ചു.

തെക്കന്‍ ഹരിയാനയിലെ ദാദ്രിയില്‍ നടന്ന വോട്ടെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കഴിഞ്ഞ 70 വര്‍ഷമായി ഇന്ത്യയുടെയും ഹരിയാനയിലെ കര്‍ഷകരുടെയും വെള്ളം പാകിസ്താനിലേക്ക് പോയിട്ടുണ്ടെന്ന് പറഞ്ഞ മോദി ജനങ്ങളോട് പറഞ്ഞു. ഇനി അത് ഉണ്ടാകില്ല. നിങ്ങളുടെ ജലം നിങ്ങളുടെ സമ്പത്താണ്‌. അത് നിങ്ങൾക്കുള്ളതാണ്‌.ഈ വെള്ളം പാകിസ്താനിലേക്ക് ഒഴുകുന്നത് തടഞ്ഞ് അത് നിങ്ങളുടെ വീടുകളില്‍ എത്തിക്കും‘ എന്നും അദ്ദേഹം പ്രഖ്യാപിച്ചപ്പോൾ ജന കൂട്ടം ഹർഷാരവം മുഴക്കുകയായിരുന്നു.