നയൻതാര ധരിച്ചത് 3 കോടിയുടെ ആഭരങ്ങൾ,വിഘ്നേഷിന് 20 കോടിയുടെ ബംഗ്ളാവ്,നാത്തൂന് 30 പവൻ.

നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ ആരാധകർക്കിടയിൽ കൊടുമ്പിരി കൊള്ളുന്ന ചർച്ച തന്നെയാണ്. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ നടന്ന വിവാഹദിനത്തിൽ അത്യാഡംബര ചടങ്ങുകളാണ് ചെന്നൈയിലെ മഹാബലിപുരത്തെ റിസോർട്ടിൽ നടന്നത്. നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിനത്തിൽ വിഘ്‌നേഷിനും കുടുംബാംഗങ്ങൾക്കും വിലപിടിപ്പുള്ള സമ്മാനങ്ങളാണ് നയൻതാര നൽകിയതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ഇരുവരുടെയും വിവാഹനാളിലെ ചിത്രങ്ങൾ പുറത്ത് വന്നതിൽ പിന്നെയാണ് നയൻതാര നൽകിയ സമ്മാനങ്ങളെ പറ്റിയുള്ള വാർത്തകൾ പുറത്ത് വന്നിരിക്കുന്നത്. വിവാഹസമ്മാനമായി വിഘ്‌നേഷ് ശിവന് നയന്‍താര 20 കോടിയുടെ ബംഗ്ലാവ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഘ്‌നേഷിന്റെ പേരിലാണ് ബംഗ്ലാവ് റജിസ്റ്റര്‍ ചെയ്ത നൽകിയിരിക്കുന്നത്. നയന്‍താരക്ക് വിഘ്‌നേഷ് 5 കോടി രൂപ വിലവരുന്ന ഡയമണ്ട് മോതിരമാണ് സമ്മാനമായി നല്‍കിയിരിക്കുന്നത്.

വിഘ്നേഷിന്റെ സഹോദരി ഐശ്വര്യക്ക് ആവട്ടെ നയൻതാര സമ്മാനമായി നൽകിയത് 30 പവന്റെ സ്വർണാഭരണങ്ങളാണ്. വിഘ്നേഷിന്റെ അടുത്ത ബന്ധുക്കൾക്കും വിലപിടിപ്പുള്ള വസ്തുക്കൾ കിട്ടി. വിവാഹച്ചടങ്ങിൽ നയൻതാര ധരിച്ചിരുന്ന ആഭരണങ്ങൾ മുഴുവൻ വിഘ്നേഷ് വാങ്ങി നൽകിയവയ്യായിരുന്നു. രണ്ടര മുതൽ മൂന്നു കോടി രൂപ വരെ വിലയുള്ള ആഭരണങ്ങളാണ് നയൻതാര വിവാഹച്ചടങ്ങിൽ പങ്കെടുക്കുമ്പോൾ ധരിച്ചിരുന്നത്.