കണ്ണൂരില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കീഴടങ്ങി

കണ്ണൂരില്‍ പ്രായപൂർത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പൊലീസില്‍ കീഴടങ്ങി. വിളക്കോട് ചുള്ളിയോട് നിധീഷാണ് കീഴടങ്ങിയത്. നേരത്തെ ഇയാളെ പിടികൂടാത്തതിന് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

പെണ്‍കുട്ടിയെ വിളക്കോട് ഗവ. യുപി സ്‌കൂളിന് അടുത്തേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പിതാവാണ് പരാതി നല്‍കിയത്. ഇയാള്‍ക്ക് എതിരെ പോക്‌സോ നിയമപ്രകാരവും എസ് സി- എസ് ടി നിയമപ്രകാരവും കേസെടുത്തു. പേരാവൂര്‍ ഡിവൈഎസ്പി ടിപി ജേക്കബിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.