തല്‍ക്കാലം കൂടുതല്‍ ഇളവുകള്‍ ഇല്ല, ആരാധനാലയങ്ങളില്‍ ഞായറാഴ്ച പ്രാര്‍ഥന നടത്താം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തത്ക്കാലം കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാലാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാത്തതെന്നും, നിലവിലെ നിയന്ത്രണങ്ങള്‍ അതേപടി തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം ഞായറാഴ്ച ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുമതിയുണ്ട്. നിലവിലെ ഉത്തരവ് പ്രകാരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ആരാധനാലയങ്ങളില്‍ പ്രാര്‍ഥന നടത്താം.

ഒരേസമയം 15 പേര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ടിപിആര്‍ 10 ശതമാനത്തിന് മുകളില്‍ തുടരുന്ന സാഹചര്യവും വാരാന്ത്യ ലോക്ഡൗണും കണക്കിലെടുത്താണ് കൂടുതല്‍ ഇളുവകള്‍ അനുവദിക്കാത്തത്.