കെഎസ്ആർടിസിയിൽ ശമ്പളമില്ല, സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിഐടിയു

തിരുവനന്തപുരം. കെഎസ്ആര്‍ടിസി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ഭരണ പ്രതിപക്ഷ യൂണിയനുകല്‍ ചീഫ് ഓഫീസിന് മുന്നില്‍ സംയുക്ത സമരം ആരംഭിച്ചു. ഏപ്രില്‍ അഞ്ചിന് മുന്‍പ് മുഴുവന്‍ ശമ്പളവും നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഈ വാക്ക് പാലിക്കപ്പെട്ടില്ല.

ഇതാണ് ഭരണ പ്രതിപക്ഷ സംഘടനകള്‍ സംയുക്തമായി സമരത്തിലേക്ക് എത്തുവാന്‍ കാരണം. അതേസമയം കെഎസ്ആര്‍ടിസി മാനേജ്‌മെന്റിലെ തെമ്മാടി കൂട്ടങ്ങളെ നിലയ്ക്ക് നിര്‍ത്തണമെന്ന് സിഐടിയു വിമര്‍ശിച്ചു. പണിമുടക്കിന് പ്രേരിപ്പിച്ചാല്‍ പണിമുടക്കുക തന്നെ ചെയ്യുമെന്നും സംയുക്ത സമരസമിതി പറയുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കെഎസ്ആര്‍ടിസി എത്തിയതോടെ മാസത്തില്‍ ഒരിക്കല്‍ കെഎസ്ആര്‍ടിസിയില്‍ ജിവനക്കാരുടെ സമരം പതിവാണ്. ഏപ്രില്‍ മാസത്തെ ആദ്യ ശമ്പള ഗഡു നാലിന് വിതരണം ചെയ്തിരുന്നു. എന്നാല്‍ മുഴുവന്‍ ശമ്പളവും ലഭിക്കാത്തതാണ് ഇപ്പോള്‍ സംയുക്ത സമരത്തിലേക്ക് നയിച്ചത്.