സൗദി അറേബ്യ പ്രവാസി സ്ത്രീകളെ ഒഴിവാക്കുന്നത് എന്തിന്?

പ്രതിമാസം ശരാശരി 8000 വനിതാ പ്രവാസി ജീവനക്കാരെയാണ് രാജ്യം പറഞ്ഞുവിടുന്നത് . ഒരു ദിവസം ശരാശരി 266 വിദേശ വനിതകള്‍ക്കെങ്കിലും ജോലി നഷ്ടപ്പെടുന്നതായാണ് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ വെളിപ്പെടുത്തൽ. സ്വദേശിവൽക്കരണം വ്യാപിക്കലാണ് ഇതിന്റെ പിറകിൽ എന്ന് ചിന്തിക്കുന്നവർക്ക് തെറ്റി. പിരിച്ചുവിടലിന്റെ ഘോഷയാത്രയ്ക്കിടയിലും പ്രതിദിനം 160 സ്വദേശിവനിതകള്‍ക്ക് മാത്രമാണ് പുതുതായി തൊഴിൽ ലഭിക്കുന്നത്. അതായത് തൊഴില്‍ തേടുന്ന സ്വദേശി സ്ത്രീകളുടെ എണ്ണത്തില്‍ 1.33 ശതമാനമാണ് കുറവുണ്ടായിരിക്കുന്നതെന്നു സാരം. ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസത്തിനിടയില്‍ 2.34 ലക്ഷം പ്രവാസികളെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടാണ് സ്വദേശിവല്‍ക്കരണത്തിന് ആക്കം കൂട്ടിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ മൂന്ന് ലക്ഷത്തിലധികം മലയാളികളടക്കം എട്ട് ലക്ഷം വിദേശികളെയാണ് രാജ്യം പറഞ്ഞുവിട്ടത്.വിശദാംശങ്ങൾ കാണാം വിഡിയോയിൽ.

 

https://youtu.be/YqS23Dk5SF0