നിഷയുടെ ജോലി നഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥനെ ചെരിപ്പൂരി അടിക്കണം- ഡോ അനുജ ജോസഫ്

യഥാസമയം പി എസ് സിക്ക് ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാതെ ഉന്നത ഉദ്യോഗസ്ഥന്‍ മനപൂര്‍വം വരുത്തിയ വീഴ്ചയുടെ പേരില്‍ ജോലി നഷ്ടമായ കൊല്ലം സ്വദേശി നിഷ ബാലകൃഷ്ണന്റെ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന ദിവസം അര്‍ധരാത്രി 12 മണിക്കാണ് ഉദ്യോഗസ്ഥന്‍ പി എസ് സിക്ക് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തത്. ഇതാണ് നിഷയുടെ ജോലി ഇല്ലാതാക്കിയത്. ഈ ഉദ്യോഗസ്ഥനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്

അനുജയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഓരോ psc റാങ്ക് ലിസ്റ്റിലും ഒത്തിരി പേരുടെ സ്വപ്‌നങ്ങളുണ്ട്, പ്രയത്‌നവും കണ്ണുനീരും ഒക്കെയുണ്ടെന്നു അധികാരികളെ ഓർക്കുക. ശുപാർശ ചെയ്യാനും, ക്യാഷ് കൊടുത്തു ജോലി മേടിക്കാനും ആരുമില്ലാത്ത കുറച്ചു പേരുണ്ട് നമ്മുടെയി നാട്ടിൽ, അവരുടെ ഏക പ്രതീക്ഷയാണ് psc പരീക്ഷ പാസ്സാകുക, സർക്കാർ ജോലിയിൽ പ്രവേശിക്കുക, അന്തസ്സായി ജീവിക്കാനുള്ള വരുമാനം, വീട്ടുകാർക്ക് അത്താണി ആവുക എന്നിങ്ങനെ പോകുന്നു.
ഒരു റാങ്ക് ലിസ്റ്റിന്റെ കാലാവധിയൊടടുക്കുമ്പോൾ അതിലെ നിയമനം പ്രതീക്ഷിച്ചു, ഒഴിവു റിപ്പോർട്ട്‌ ചെയ്യുന്നതും കാത്തിരിക്കുന്നവരുടെ നെഞ്ചിടിപ്പ് കൂടും, അതിന്റെ ദെണ്ണം തലപ്പത്തിരിക്കുന്ന പലരും കണ്ടില്ലെന്നു നടിക്കും. ചങ്കു പൊട്ടി മറ്റുള്ളവർ ranklist ന്റെ പുറകെ ഓടുമ്പോൾ, പുറംതിരിഞ്ഞു നടക്കുന്ന അധികാരികളെ മനുഷ്യത്വം എന്ന ഒന്നു നിങ്ങളുടെ ഉള്ളിലുണ്ടോ, അതോ മനുഷ്യനായി നടിക്കുവാണോ? നിങ്ങളും ഒരു നാൾ ഇപ്പോൾ ആയിരിക്കുന്ന സ്ഥാനങ്ങളിൽ പരീക്ഷ എഴുതിയും ഒക്കെയല്ലേ കടന്നു വന്നതു? ജോലിയിൽ കയറുമ്പോൾ ഒരു സ്വഭാവം, പുറത്തു നിൽക്കുമ്പോൾ മറ്റൊരു സ്വഭാവം.
ഈയിടെ ഒരു ഉദ്യോഗസ്ഥന്റെ പകയിൽ നിഷയെന്ന യുവതിയ്ക്കു 4സെക്കന്റ്‌ ന്റെ വ്യത്യാസത്തിൽ ജോലി നഷ്‌ടപ്പെട്ട വാർത്ത കാണാനിടയായി.12മണി വരെ ഒഴിവു റിപ്പോർട്ട്‌ ചെയ്യാതെ, 12.4നു റിപ്പോർട്ട്‌ ചെയ്തു അവരുടെ ജോലിയ്ക്കുള്ള അവസാന വാതിലും കൊട്ടിയടച്ച ആ ഉദ്യോഗസ്ഥന്റെ ക്രൂരത, ഇയാളെയൊക്കെ ചെരിപ്പൂരി അടിക്കണം, ഇവനൊക്കെ ഓരോ മാസവും എണ്ണി വാങ്ങുന്നത് ജനങ്ങളുടെ നികുതിപ്പണം തന്നെയല്ലേ? മറ്റൊരാൾക്ക്‌ ജോലി നിഷേധിക്കാൻ ഇവനൊക്കെ എന്തു അധികാരം.
ഇതു പോലെയുള്ളവരെ ഒക്കെ വച്ചു വാഴിക്കുന്ന നമ്മുടെ സമൂഹത്തിന്റെ രീതികൾ മാറി വരട്ടെ. ഒന്നു കൂടെ പറയട്ടെ, ranklist ൽ നിയമനം പ്രതീക്ഷിച്ചിരിക്കുമ്പോൾ പാവത്തം ചമയലും, ജോലി കിട്ടുമ്പോൾ മറ്റൊരു സ്വഭാവവും എടുത്തണിയരുതേ, നിങ്ങളെ പോലെ എല്ലാവർക്കും ജോലിക്കുള്ള സ്വപ്നങ്ങൾ ഉണ്ട്, പ്രതീക്ഷകളുണ്ട്, അതൊക്കെ തല്ലിക്കെടുത്താൻ നിങ്ങൾക്ക് എന്തവകാശം? ഈ സെക്കന്റ്‌ ൽ ശ്വാസം നിലച്ചാൽ തീരാവുന്ന അഹങ്കാരം മാത്രമേ ഉള്ളു ഓരോ മനുഷ്യനുമെന്നു മറന്നു പോകരുത്