ക്രൈം നന്ദകുമാറിനു ജാമ്യം, പിണറായിയെ പരിഹസിച്ചതിന് ചുമത്തിയത് കലാപ കുറ്റം

പിണറായിക്കെതിരേ പരിഹാസം നടത്തിയ ക്രൈം നന്ദകുമാറിനു ജാമ്യം. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ഇട്ട കേസിൽ ഒരു പകൽ നീണ്ട ചോദ്യം ചെയ്യലുകൾക്ക് ശേഷം നന്ദകുമാറിന് ജാമ്യം അനുവദിക്കുകയായിരുന്നു. നന്ദകുമാറിനെതിരേ ഐ.പി.സി 505 വകുപ്പ് 2 ഉപ വകുപ്പും ചേർത്തായിരുന്നു എഫ് ഐ ആർ ഇട്ടിരുന്നത്. പൊതുജനങ്ങൾക്കിടയിൽ മുഖ്യമന്ത്രിയേ വിമർശിച്ച് ലഹള ഉണ്ടാക്കാനും ജനങ്ങളേ ഭയപ്പെടുത്താനും കാരണമായി എന്നായിരുന്നു നന്ദകുമാറിനെതിരെയുള്ള കുറ്റാരോപണം.

എഫ്.ഐ ആറിൽ പറയുന്ന കുറ്റാരോപണം കേട്ട് സർക്കാരിന്റെ തന്നെ വക്കീലന്മാരും നിയമ വിദഗ്ദരും ചിരിച്ച് ചിരിച്ച് മേശമേൽ മൂക്ക് കുത്തിപോയി. നന്ദകുമാർ വീഡിയോയിൽ പറഞ്ഞത് സിൽ വർ ലൈൻ പദ്ധതിക്കായി 200 കോടി ഖജനാവിൽ നിന്നും പിണറായി മുടിച്ചു എന്നും ഇത് പിണറായിയുടെ വീട്ടിൽ നിന്നും കൊണ്ടുവന്നതാണോ എന്നും ആയിരുന്നു ചോദിച്ചത്. ഈ പണം പിണറായിയുടെ പിതാവ് കോരൻ ഉണ്ടാക്കിയതാണോ എന്നും സിൽ വർ ലൈനിനായി ധൂർത്തടിച്ച പണം പിണറായിയുടെ തറവാട്ടിൽ നിന്നും കൊണ്ടുവന്നതാണോ എന്നും ആയിരുന്നു നന്ദകുമാർ ചോദിച്ചത്.

പിണറായിയെ ‘നീ’ എന്നും ‘എടോ’ എന്നും നന്ദകുമാർ വിളിച്ചിരുന്നു. തന്ത എന്ന് വാക്ക് ഉപയോഗിച്ചായിരുന്നു പിണറായിയുടെ പിതാവ് കോരനേ വിളിച്ചത്. കെ റെയിലിനു വേണ്ടി ചിലവാക്കിയ 200 കോടി പാവങ്ങളുടെ നികുതി പണം ആണെന്നും നന്ദകുമാർ പറഞ്ഞു എന്ന് എഫ് ഐ ആറിൽ പറയുന്നു. ഇതിന്റെ ശാപം പിണറായി വിജയന്റെ മക്കളും മറ്റും ഭാവിയിൽ അനുഭവിക്കും എന്നും എഫ് ഐ ആറിൽ പറയുന്നു. എടാ തെണ്ടീ താൻ എന്താണ്‌ വിചാരിച്ചത് എന്ന് മുഖ്യമന്ത്രിയേ നന്ദകുമാർ പരിഹസിച്ചു എന്നും എഫ് ഐ ആറിൽ പറയുന്നു.

ഇത്തരം വാക്കുകൾ ഉപയോഗിച്ച് പൊതു ജനങ്ങളേ ഭയപ്പെടുത്തി എന്നും അതുവഴി നാട്ടിൽ ലഹള നടത്തി കുറ്റം ചെയ്യണം എന്ന ഉദ്ദേശത്തോടെ നന്ദകുമാർ പ്രവർത്തിച്ചതെന്നും ആയിരുന്നു എഫ് ഐ ആർ. ഇത്തരം ഒരു കേസിൽ മുഖ്യമന്ത്രിയേ പരിഹസിച്ചു എന്ന് പരാതി ഉണ്ടേൽ അത് എങ്ങിനെ ലഹള നടത്താനുള്ള കുറ്റമായി വകുപ്പിടാനാകും? എന്നാണു നിയമ വിദഗ്ധർ ചോദിക്കുന്നത്.

ഈ വകുപ്പുകളിൽ നന്ദകുമാറിനെ ജയിലിൽ അടച്ചാൽ അറസ്റ്റ് രേഖപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ തൊപ്പി തെറിക്കും എന്നും നിയമ നിരീക്ഷണം വന്നു. ഇതോടെ ക്രൈം നന്ദകുമാറിനെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. 2 ആൾ ജാമ്യത്തിലാണ്‌ വിട്ടയച്ചത്. മുഖ്യമന്ത്രിയെ പരിഹസിക്കുന്ന വീഡിയോയിൽ ക്രിമിനൽ കണ്ടന്റ് ഇല്ലെന്നും വിഷയം സിവിൽ മാറ്റർ ആണെന്നും ചൂണ്ടിക്കാട്ടുന്നു. സിവിൽ കേസുകളിൽ പോലീസ് ഇടപെടൽ പാടില്ലെന്ന് സുപ്രീം കോടതി വിധി പ്രകാരവും ജയിലിൽ അടച്ചാൽ പോലീസ് ഉദ്യോഗസ്ഥരുടെ തൊപ്പി തെറിക്കും. ഇതോടെ രാജാവ് നഗ്നൻ എന്ന് പരസ്യമായി വിളിച്ച് പറഞ്ഞ നന്ദകുമാറിനു ജാമ്യം അനുവദിക്കുകയായിരുന്നു.

ജനങ്ങളും ഈ അറസ്റ്റിനെതിരേ സോഷ്യൽ മീഡിയയിൽ വലിയ പ്രതികരനം നടത്തി. പിണറായി വിജയന്റെ ഭരണത്തിൽ അറസ്റ്റ് കണ്ട് മടുത്തു ഇങ്ങനെ കുറെ അറസ്റ്റ് കേരളത്തിൽ നടക്കുന്നുണ്ട്. വിഴിഞ്ഞം സമരത്തിൽ കേരളത്തിലെ നാണംകെട്ട പിണറായി വിജയൻ പോലീസിനെ ആക്രമണം നടത്തിയയപ്പോൾ എവിടെ ആണ് പിണറായി വിജയൻ ഉണ്ടായിരുന്നത്. ജനങ്ങൾക്ക് ആരെ വേണമെങ്കിലും വിമർശിക്കാൻ അതികാരമുണ്ട്. ഇത് കേരളത്തിലെ ഹെെകോടതി പറഞ്ഞതാണ്.

ഇനിയെങ്കിലും ഈ നാണംകെട്ട പണി നിർത്തി കൂടെ കേരളം നാശത്തിൻ്റെ വക്കിലാണ് എല്ലാം ശരിയാക്കി കൊണ്ടിരിക്കുകയാണ് ആദൃം കേരളത്തിലെ പോലീസിനെ നേരെ ആക്കാൻ നോക്ക് നാണവും മാനവും ഉളുപ്പും ഇല്ലാത്തവർ എന്നും കമന്റുകൾ വന്നു. ഇനി മുതൽ പരിഹസിക്കാൻ ആഗ്രഹിക്കുന്നവർ മുഖ്യമന്ത്രിയിൽ നിന്നും മുൻകൂട്ടി അനുവാദം വാങ്ങി വിമർശിക്കണം എന്ന് ഒരു ഓർഡിനസ് ഇറക്കണം എന്നും പരിഹാസം ഉണ്ട്. കുഞ്ചൻ നമ്പിയാര് ഇല്ലാതെ പോയി എന്നും അദ്ദേഹം ഇന്ന് ജീവിച്ചിരുന്നു എങ്കിൽ പിണറായി കേസെടുത്ത് മുടിഞ്ഞേനേ എന്ന് സാഹിത്യ പ്രേമികളും കുറിച്ചിട്ടുണ്ട്.