ആനുകൂല്യങ്ങൾ പണമായി അക്കൗണ്ടിൽ ഇടൂ, ജനം ഇഷ്ടമുള്ളത് വാങ്ങിക്കോളും

നടൽ ഷമ്മി തിലകൻ പിണറായി സർക്കാരിനു മുന്നിൽ നിർദ്ദേശവുമായി. വിതരണം ചെയ്യുന്നതെല്ലാം കൊടുക്കാനായി കൊണ്ടുവരുന്നവർ കട്ടോണ്ട് പോകുന്നു. പ്രളയം മുതൽ ഇതാണവസ്ഥ. ജനങ്ങൾക്ക് വേണ്ടി ഇങ്ങിനെ സാധനങ്ങൾ വാങ്ങി അത് പാക്കറ്റിലാക്കി പതിനായിര കണക്കിനു ഉദ്യോഗസ്ഥരെ മനക്കെടുത്തി..ഇതെല്ലാം ജനത്തിന്റെ കൈയ്യിൽ എത്തുമ്പോൾ പാതിയും കാണില്ല.ഓണ കിറ്റിൽ കൈയ്യിട്ട് വാരിയത് കണ്ട് കേരളം ഞെട്ടിയിരിക്കുകയാണ്‌. എന്തിനാണിത്ര കഷ്ടപെട്ട് ജനങ്ങൾക്കായി സാധനങ്ങൾ വാങ്ങി പാക്ക് ചെയ്ത് ഉദ്യോഗസ്ഥരുടെ അടുത്ത് കൊടുത്ത് വിടുന്നത്. അതിന്റെ പണം ജനങ്ങളുടെ ബാങ്കിൽ ഇട്ടാൽ അവർ ആവശ്യമുള്ളത് വാങ്ങിക്കൂലേ.ആരും മോഷണവും നടത്തില്ല.മനപൂർവ്വം കക്കുവാൻ വഴി ഉണ്ടാക്കി നല്കുന്ന പരിപാടി നിർത്തി പണം ജനത്തിന്റെ ബാങ്കിൽ കൊടുക്കാനാണ്‌ ഷമ്മി തിലകന്റെ നിർദ്ദേശം

ഒടുവിൽ നാട് ഇത്തരത്തിൽ ഭരിക്കുന്ന മാവേലിക്ക് ലാൽ സലാം പറഞ്ഞാണ്‌ കുറിപ്പ് അവസാനിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങിനെ

#മാവേലി_നാടുവാണീടുംകാലം.#മാനുഷരെല്ലാരും_ഒന്നുപോലെ..!#ആമോദത്തോടെ_വസിക്കുംകാലം.#ആപത്തെങ്ങാർക്കുമൊട്ടില്ലമില്ലാതാനും.#കള്ളവുമില്ലചതിയുമില്ലാ..; #എള്ളോളമില്ലാ_പൊളിവചനം..!എന്ന് നമ്മൾ പാടി കേട്ടിട്ടുണ്ട്..!എന്നാൽ..;
ഇത്തരം പലവ്യഞ്ജന കിറ്റിലെ തട്ടിപ്പുകളും..;പറഞ്ഞിരുന്നതിനേക്കാൾ കുറഞ്ഞയളവിലുള്ള ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യലുമൊക്കെ അന്നും ഉണ്ടായിരുന്ന നടപടിക്രമങ്ങളായിരുന്നു..!കേട്ടിട്ടില്ലേ..?

#കള്ളപ്പറയും_ചെറുനാഴിയും..;#കള്ളത്തരങ്ങൾ_മറ്റൊന്നുമില്ല..!?ആ ആമോദക്കാലത്തെ സർക്കാർ ഉദ്യോഗസ്ഥന്മാരും ഇത്യാദി കലകളിൽ നൈപുണ്യം ഉള്ളവരായിരുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്..?അപ്പൊപ്പിന്നെ നമ്മളായിട്ട് മോശക്കാർ ആകാൻ പാടില്ലല്ലോ എന്ന് കരുതി മനഃപൂർവ്വം ചെയ്തതാണെന്നാണ് #സപ്ലൈകോ_സാറമ്മാരുടെ ന്യായം പറച്ചിൽ..!

ഇത്തരം മുടന്തൻ ന്യായങ്ങൾ നിരത്തി വിജിലൻസിന്റേയും, കസ്റ്റംസിന്റേയും, എൻഫോഴ്സ്മെൻറിന്റേയും,N.I.A-യുടേയുമൊക്കെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥ മേലാളന്മാരെ സംരക്ഷിക്കുവാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഇന്നത്തെ മാവേലിമാരോട് ഒന്നേ പറയാനുള്ളൂ..!?ഇലക്ഷൻ അടുത്തടുത്തു വരുന്ന ഈ സാഹചര്യത്തിൽ..; വോട്ട് ചെയ്യുന്നതിന് പ്രത്യുപകാരമായി ജനങ്ങൾക്ക് നൽകാൻ ഉദ്ദേശിക്കുന്ന #ആനുകൂല്യങ്ങൾ..;ഒരു തുക നിശ്ചയിച്ച് ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുക..! അവർ അവർക്ക് ആവശ്യമുള്ളത് അതുകൊണ്ട് വാങ്ങിക്കൊള്ളട്ടെ..!

ഈ കോവിഡ് കാലത്തെങ്കിലും പ്രജകളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന ഇത്തരം വൈറസുകളുമായി സാമൂഹിക അകലം പാലിക്കുക..!ഇല്ലെങ്കിൽ ശിഷ്ടകാലം ഒന്ന് ശ്വാസം എടുക്കാൻ പോലുമാവാതെ വെൻറിലേറ്ററിൽ കേറേണ്ടി വരും..!#ജാഗ്രതൈ.#ലാൽസലാം.

വാൽ കഷ്ണം:ഓണത്തിനു ജനം എന്ത് കഴിക്കണം എന്ന് സർക്കാരാണോ തീരുമാനിക്കുന്നത്. ഏത് ബ്രാന്റ് മുളകും സാമ്പാർ പൊടിയും ജനം കഴിക്കണം എന്ന് സർക്കാർ തീരുമാനിച്ച് നടപ്പാക്കുന്നു. ഓർക്കുക..ഈ ബ്രാന്റുകളേ തിരഞ്ഞെടുക്കുന്നത് മുതൽ തുടങ്ങുന്നു അഴിമതി. ഇതിൽ മായം കലർത്തി പിടികൂടപ്പെട്ട കമ്പിനികൾ വരെ ഉണ്ട് എന്നതാണ്‌ സത്യം. നോക്കുക..കാര്യങ്ങൾ വിടെ നില്ക്കുന്നു. ഒരു ഓണ കിറ്റു പോലും കൊടുക്കാൻ അറിയില്ലാത്ത ഒരു സർക്കാർ. അത്രക്ക് കഴിവു കേടാണ്‌ കാട്ടുന്നത്. ദില്ലിയിൽ ഇരുന്ന് രാജ്യത്ത് 30 കോടി സ്ത്രീകൾക്കും മറ്റുമാണ്‌ മോദി സർക്കാർ അക്കൗണ്ടുകളിൽ കൃത്യമായി പണം നല്കിയത്. അപ്പോൾ അക്കൗണ്ടിൽ പണം നല്കണ്ടാ എന്നും സംസ്ഥാന സർക്കാരിനെ ഏല്പ്പിച്ചാൽ മതി എന്നും പറഞ്ഞവർ ഉണ്ട്. മോദി പണം ബാങ്ക് വഴി വിതരണം ചെയ്യാതെ സാധനം വാങ്ങി കൊടുക്കാൻ ആ പണം പിണറായി വിജയനെ ഏല്പ്പിച്ചാൽ എന്താകുമായിരുന്നു അവസ്ഥ..