എണ്ണ ഉല്‍പാദനം കുറയ്ക്കുവാന്‍ ഒപെക്; ഇന്ത്യയില്‍ പെട്രോളിയം വില കൂടില്ല

ന്യൂഡല്‍ഹി. എണ്ണ ഉല്‍പാദനത്തില്‍ അടുത്തമാസം മുതല്‍ കുറവ് വരുത്തുവാന്‍ എണ്ണ ഉല്‍പാദക, കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് തീരുമാനിച്ചെങ്കിലും ഇന്ത്യയില്‍ എണ്ണ വിലയില്‍ വര്‍ദ്ധവന് ഉടന്‍ ഉണ്ടാവില്ല. പ്രതിദിനം 20 ലക്ഷം ബാരല്‍ എണ്ണയുടെ കുറവ് വരുത്തുവനാണ് ഒപെക് പ്ലസ് തീരുമാനിച്ചത്. എന്നാല്‍ രാജ്യത്ത് ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളും പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്നതിനാലും വില വര്‍ദ്ധനവ് വേഗത്തില്‍ ഉപഭോക്താവിലേക്ക് എത്തില്ല.

എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് തീരുമാനം ആശ്വാസമാകുമെങ്കിലും കേന്ദ്ര സര്‍ക്കാരിന് വലിയ സാമ്പത്തിക ആഘാതമാണ് ഇത് ഉണ്ടാക്കുന്നത്. റഷ്യയില്‍ നിന്ന് വിലകുറഞ്ഞ എണ്ണ കൂടുതല്‍ ഇറക്ക് മതി ചെയ്തിട്ടും കഴിഞ്ഞ അഞ്ച് മാസത്തെ ഇറക്ക് മതി ചിലവില്‍ 32000 കോടി രൂപയുടെ വര്‍ധനയുണ്ട്. രാജ്യത്ത് 87 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുകയാണ്. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നും എണ്ണ ഉപയോഗത്തില്‍ കുറവ് വരുന്നത് വില കുറയാന്‍ ഇടയാക്കുമെന്നും കണ്ടാണ് ഉല്‍പാദനം കുറയ്ക്കുവാന്‍ ഒപെക് പ്ലസ് തീരുമാനിച്ചത്.

റഷ്യ യുക്രെയ്ന്‍ ആക്രമിച്ചതിനെ തുടര്‍ന്ന് 120 ഡോളറിലേക്ക് ഒരു ബാരല്‍ എണ്ണയുടെ വില വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ പിന്നീട് വില 85 ഡോളറായി കുറഞ്ഞതോടെ കഴിഞ്ഞ മാസം ഒരു ലക്ഷം ബാരല്‍ ഉല്‍പാദനം കുറയ്ക്കുവാന്‍ ഒപെക് പ്ലസ് തീരുമാനിച്ചിരുന്നു. അതേസമയം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങരുതെന്ന് ഇന്ത്യയോട് ആരും പറഞ്ഞിട്ടില്ലെന്ന് മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. രാജ്യത്തിന്റെ ഊര്‍ജസുരക്ഷയ്ക്ക് എവിടെ നിന്നും എണ്ണ വാങ്ങും യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന സൈിക നടപടിയെ അപലപിക്കാതിരുന്ന ഇന്ത്യ, റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെ വിമര്‍ശിച്ചിരുന്നു.