പ്രതിപക്ഷം ജനാധിപത്യത്തെ പിന്നിൽ നിന്ന് കുത്തുന്നവരാണെന്ന് തെളിയിച്ചു – കെ സുരേന്ദ്രൻ

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച പ്രതിപക്ഷം ജനാധിപത്യത്തെ പിന്നിൽ നിന്ന് കുത്തുന്നവരാണെന്ന് തെളിയിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാജ്യത്തിന് ഭരണഘടനയോടും ജനാധിപത്യ ത്തോടും പ്രതിപക്ഷ പാർട്ടികൾ പുലർത്തുന്ന സമീപനത്തിന്റെ ഏറ്റവും അവസാന ത്തെ ഉദാഹരണമാണിത് – സുരേന്ദ്രൻ പറഞ്ഞു.

ജനാധിപത്യബോധത്തിന്റെ പ്രതീകമായ പുതിയ പാർലമെന്റ്മന്ദിരം രാജ്യത്തിന് അഭിമാനമാണ്. തമിഴ്നാട്ടിലെ സന്ന്യാസിമാർ പാർലമെന്റിൽ സ്ഥാപിക്കാൻ നെഹ്റുവിന് കൊടുത്ത ചെങ്കോൽ മോദി സ്ഥാപിച്ചതിനെ കോൺഗ്രസ് എതിർക്കുന്നത് പാരമ്പര്യത്തോടുള്ള നിഷേധാത്മക നിലപാടാണ് വ്യക്തമാക്കുന്നത് – സുരേന്ദ്രൻ പറഞ്ഞു. ആധുനികത വിളങ്ങുന്ന രാജ്യത്തിന്റെ പാരമ്പര്യം ഉൾക്കൊള്ളുന്ന മന്ദിരമാണ് ഇത് സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.