പാലക്കാട് കാറും പിക്കപ്പും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

പാലക്കാട്. മണ്ണാര്‍ക്കാടിന് സമീപം പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. പാലക്കാട് നിന്ന് മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറില്‍ ഉണ്ടായിരുന്ന ഷുഹൈബ്, സുറുമി എന്നിവരാണ് മരിച്ചത്.

കാറില്‍ ഉണ്ടായിരുന്ന ഹന്ന എന്ന കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പിക്കപ്പ് വാന്‍ ഒടിച്ചിരുന്ന സയിദ് പരിക്കുകളോടെ ചികിത്സയിലാണ്.

അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.40നാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഷുഹൈബിനേയും സുറുമിയേയും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.