മന്ത്രവാദചികിത്സ, പത്തനംതിട്ടയിലെ ‘വാസന്തിയമ്മമഠം’ അടിച്ചുതകർത്തു

പതനം തിട്ടയിലെ മലയാലപ്പുഴയിൽ കുട്ടികളെ ഉപയോഗിച്ച മന്ത്രവാദമെന്ന ഞെട്ടിക്കുന്ന റിപോർട്ടുകൾ പുറത്തു വരുന്നു നാടിനെ നടുക്കിയ നരബലി നടന്ന പത്തനംതിട്ട ജില്ലയിൽ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം. മലയാലപ്പുഴയിലെ വാസന്തി മഠത്തിലാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ദുർമന്ത്രവാദം നടത്തുന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദേവകി എന്ന സ്ത്രീയുടെ നേതൃത്വത്തിലാണ് മഠം പ്രവർത്തിക്കുന്നത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മന്ത്രവാദ ചികിത്സാ കേന്ദ്രമായ ‘വാസന്തിയമ്മമഠം’ യുവജനസംഘടനകൾ അടിച്ചുതകർത്തു. ഇവിടെ മന്ത്രവാദചികിത്സ നടത്തുന്നതിനിടെ ഒരു കുട്ടി കുഴഞ്ഞുവീണതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഡി.വൈ.എഫ്‌.ഐ, കോൺഗ്രസ്, ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കെട്ടിടത്തിന്റെ ചിലഭാഗങ്ങൾ പ്രതിഷേധക്കാർ തകർത്തു. വിളക്കുകളും മറ്റും തകർത്തിട്ടുണ്ട്. പിന്നീട് പോലീസെത്തി മന്ത്രവാദ ചികിത്സ നടത്തിയിരുന്ന വാസന്തി എന്ന സ്ത്രീയെ കസ്റ്റഡിയിലെടുത്തു.

മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തെക്കുറിച്ച്‌ പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. ഇന്ന് രാവിലെ വാർത്ത വന്നതോടെ വിവിധ യുവജന സംഘടനകളും നാട്ടുകാരും പ്രതിഷേധവുമായി സ്ഥലത്ത് തടിച്ച് കൂടിയിട്ടുണ്ട്. മന്ത്രവാദത്തറയടക്കം യുവജനസംഘടനകൾ തകർത്തു. തുടർന്ന് മലയാലപ്പുഴ പോലീസും സ്ഥലത്തെത്തി. മന്ത്രവാദ പരാതികൾ ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ അറിയിച്ചു.മന്ത്രവാദത്തെ എതിർക്കുന്ന നാട്ടുകാരെ ഇവർ ഭീഷണിപ്പെടുത്തുന്നതായും റിപ്പോർട്ടുണ്ട്. മന്ത്രവാദിയെ എതിർക്കുന്നവരുടെ വീടിന് മുന്നിൽ പൂവ് കൊണ്ടിട്ട്, നാൽപ്പത്തിയൊന്നാം ദിനം മരിക്കുമെന്ന് പറഞ്ഞ് നാട്ടുകാരെ ഭീഷണിപ്പെടുത്തും. കൂടാതെ ഗുണ്ടകളെ ഉപയോഗിച്ചും ഭീഷണിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മലയാലപ്പുഴ പഞ്ചായത്തിലെ മൂന്നാം വാർഡിൽ പൊതീപാട് എന്ന സ്ഥലത്താണ് വാസന്തിയമ്മമഠം സ്ഥിതിചെയ്തിരുന്നത്. ആറ് വർഷത്തോളമായി ഇത് ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിൽ പുരോഗതി, സാമ്പത്തിക ഐശ്വര്യം, രോഗ ചികിത്സ തുടങ്ങിയ കാര്യങ്ങൾ തേടിയാണ് ആളുകൾ ഇടേക്കു വന്നിരുന്നത്.നേരത്തെയും ഈ സ്ഥാപനത്തിനെതിരെ വിവധ കോണുകളിൽനിന്ന് പ്രതിഷേധവും പരാതിയും ഉയർന്നിരുന്നെങ്കിലും പോലീസും അധികൃതരും ഒരുതരത്തിലുള്ള നടപടികളും എടുത്തിരുന്നില്ലെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.

അതെ സമയം ഇലന്തൂർ ഇരട്ടക്കൊലക്കേസ് മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ വലയിൽ കുട്ടികളും കുടുങ്ങി.എന്നും വിവരങ്ങൾ വിദ്യാർഥി, വിദ്യാർഥിനികളെ ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തിച്ച് ദുരുപയോഗം ചെയ്തതായാണ് വിവരം. ഷാഫി ലൈംഗിക വൈകൃതമുള്ളയാളാണെന്ന് കഴിഞ്ഞ ദിവസം എറണാകുളം സിറ്റി കമ്മിഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കിയിരുന്നു. പതിനാറാം വയസ്സ് മുതൽ കുറ്റകൃത്യങ്ങളിലേർപ്പെട്ട ഷാഫി ആദ്യമായി കേസിൽ കുടുങ്ങുന്നത് 2006ൽ മാത്രമാണ്. നരബലിക്ക് മുൻപെടുത്തത് എട്ടു കേസുകളാണ്. ഷാഫിക്ക് കാർ വാങ്ങിനൽകിയത് ഭഗവൽ സിങ്ങാണ്. ഈ കാറിലാണ് പത്മയെ ഷാഫി ഇലന്തൂരിലെത്തിച്ചത്.