16 കാരി രണ്ട് കുട്ടികളുടെ പിതാവിനൊപ്പം ഒളിച്ചോടി കണ്ടെത്താനാകാതെ പോലിസ്

പത്തനംതിട്ടയിൽ നവമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ പതിനാറുകാരിയെ ഒരാഴ്ചയായിട്ടും കണ്ടെത്താനാകാതെ പൊലീസ്. രണ്ട് കുട്ടികളുടെ പിതാവിനൊപ്പമാണ് പതിനാറുകാരിയായ പെൺകുട്ടി പോയത്. ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫാണ്.

താൻ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് ഇയാൾ പെൺകുട്ടിയുമായി സൗഹൃദത്തിലായത്. പെൺകുട്ടിയുടെ പിതാവ് വിദേശത്താണ്. നാട്ടിലെത്തിയാൽ കാമുകന് മകളെ വിവാഹം കഴിച്ചുകൊടുക്കുമെന്ന് സമ്മതിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അറിയുന്നത്.

ഇതിനിടെ ഓഗസ്റ്റ് 28നാണ് പെൺകുട്ടിയെ കാണാതായത്. ഫോൺ സ്വിച്ച് ഓഫായതിനാൽ യുവാവ് പെൺകുട്ടിയേയും കൊണ്ട് എങ്ങോട്ടാണ് പോയതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്

അതേ സമയം സ്വന്തം കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവർക്കെതിരെ പോക്സോ ആക്ടും, ജുവൈനൽ ജസ്റ്റിസ് ആക്ടും ചുമത്താൻ തുടങ്ങിയതോടെയാണ് കമിതാക്കളെല്ലാം കുടുങ്ങിയത്. മക്കളെ കളഞ്ഞ് ഒളിച്ചോടുന്നവരെ പിടികൂടിയാൽ നേരത്തെ സ്റ്റേഷനിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ പുതിയ പോക്സോ-ജുവൈനൽ ജസ്റ്റിസ് ആക്ടുകൾ ചുമത്താൻ ആരംഭിച്ചതോടെ പിടിയിലായവരെല്ലാം നേരെ ജയിലിൽ പോകുന്ന സ്ഥിതിയാണുള്ളത്.

സ്വന്തം മക്കളെ ഉപേക്ഷിച്ച് കാമുകനോ കാമുകിക്കോ ഒപ്പം ഒളിച്ചോടുന്നവർക്കെതിരെയാണ് ശക്തമായ വകുപ്പുകൾ ചുമത്തി കേസെടുക്കുന്നത്. കുട്ടികളെ ഉപേക്ഷിച്ചുള്ള ഒളിച്ചോട്ടക്കാർക്കെതിരെ ജുവൈൻ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് ചാർജ് ചെയ്യുക. കുട്ടികൾക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമങ്ങളുണ്ടായാലാണ് പോക്സോ ആക്ട് ചുമത്തുന്നത്. ആദ്യബന്ധത്തിലെ മക്കൾക്ക് രണ്ടാം ഭർത്താവിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ട സംഭവങ്ങളിൽ പോക്സോ ആക്ട് പ്രകാരമാണ് കേസെടുക്കുന്നത്. ചില കേസുകളിൽ മാതാവിനെതിരെയും പോക്സോ ആക്ട് പ്രകാരം കേസെടുക്കാറുണ്ട്.