നി ജനഹൃദയങ്ങളിൽ ജയിച്ചു, റിയാസിന് പിന്തുണയുമായി പേളി മാണി

കാത്തിരിപ്പിന് വിരാമിമിട്ട് ബിഗ് ബോസിന്റെ വിജയിയെ മോഹൻലാൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന ബിഗ് ബോസ് കിരീടം ഇത്തവണ ദിൽഷ പ്രസന്നനാണ് സ്വന്തമാക്കിയത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത മത്സരാർത്ഥി ഒന്നാം സ്ഥാനത്തെത്തുന്നത്.

റിയാസിന്റെ വിജയവും പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒന്നാണ്. യഥാർത്ഥ വിന്നർ ആണ് എന്നോക്കെ പറഞ്ഞു പോസ്റ്റുകൾ ഏറെ ആയിരുന്നു സോഷ്യൽ മീഡിയയിൽ. ഇപ്പോഴിതാ വൈറൽ ആകുന്നത് പേർളി മാണി നൽകിയ കമ്മെന്റ് ആണ്.

റിയാസ് തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്ത വീഡിയോയ്ക്ക് ആണ് കമ്മെന്റ് വന്നത്. റിയാസ് പുറത്ത് ആയ ശേഷം മോഹൻലാലിന്റെ അടുത്തേക്ക് വരുമ്പോൾ ഉള്ള വീഡിയോ ആണ് പോസ്റ്റ്‌ ചെയ്തത്. ദേ കേട്ടായിരുന്നോ, ഈ ബഹളം,എവിടെങ്കിലും കേട്ടോ,കപ്പ് കിട്ടിയപ്പോൾ കേട്ടായിരുന്നോ,അത്രേയുള്ളൂ,എന്നാണ് ക്യാപ്ഷൻ നൽകിയത്. അതിന് കമ്മെന്റ് പേർളി നൽകിയത് ഇങ്ങനെ,എന്റെ പ്രിയപെട്ടവൻ,പ്രിയപ്പെട്ടവർ ഒരിക്കലും ബിഗ്ബോസിൽ ജയിക്കില്ല, ഒരു കോടി ജനഹൃദയങ്ങളിൽ നി ജയിച്ചു,പേർളിയുടെ കമന്റിന് താഴെയും നിരവധി പേരാണ് കമന്റുമായി എത്തിയത്.

ബ്ലെസ്ലിയെയും റിയാസ് സലീമിനെയും പിന്നിലാക്കിയാണ് ദിൽഷ പ്രസന്നൻ ബിഗ് ബോസ് കിരീടം സ്വന്തമാക്കുന്നത്. ബ്ലെസ്ലിയാണ് റണ്ണറപ്പ്. റിയാസ് സലീമാണ് സെക്കൻഡ് റണ്ണറപ്പായത്. ധന്യ, ദിൽഷ, ലക്ഷ്മി പ്രിയ, സൂരജ്, റിയാസ്, ബ്ലെസ്ലി എന്നിവരാണ് ഫൈനല് സിക്‌സിൽ എത്തിയ മത്സരാർത്ഥികൾ. ഏറ്റവും കൂടുതൽ വിജയ സാധ്യത കൽപ്പിച്ച മത്സരാർത്ഥികളാണ് അവസാന നിമിഷം വരെ പോരാടിയത്.