സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ രാസവസ്തു ഒഴിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ

കണ്ണൂര്‍. പയ്യാമ്പലം സ്മൃതി കുടീരങ്ങളിലെ അതിക്രമത്തില്‍ ഒരാള്‍ പോലീസ് പിടിയില്‍. കേസില്‍ ബീച്ചില്‍ കുപ്പി പെറുക്കുന്ന കണ്ണൂര്‍ സ്വദേശിയാണ് പിടിയിലായത്. ഇയാള്‍ ബീച്ചില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന വ്യക്തയാണ്.

ഇയാളെ എസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തില്‍ രാസവസ്തു ഒഴിച്ച് വികൃതമാക്കിയിരുന്നു. സോഫ്റ്റ് ഡ്രിങ്ക് പോലുള്ള പാനീയമാണ് ഒഴിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചായിരുന്നു അന്വേഷണം.