ഭീകരന്മാരെ വാർത്തെടുക്കുന്ന ഗ്രീൻ വാലി സ്‌കൂൾ, സൗജന്യമായി പഠിക്കുന്ന മുസ്ലിം കുട്ടികൾ നാളത്തെ PFI

എന്‍ഐഎക്ക് മുന്നില്‍ പി എഫ് ഐ ദുരൂഹതകളുടെ ചുരുളഴിച്ചത്. ചില കുറ്റസമ്മത മൊഴികൾ പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകര പരിശീലന ഫണ്ടിങ് രഹസ്യങ്ങള്‍കൃത്യമായി പറഞ്ഞ് എന്‍ ഐ എ നടപടികള്‍ എളുപ്പമാക്കിയത് അഞ്ചല്‍ സ്വദേശി റൗഫ് ഷെറീഫ്. ഹത്രാസ് കലാപ ഗൂഡാലോചന കേസില്‍ യുപി പൊലീസിന്റെ പിടിയിലായ സിദ്ദിഖ് കാപ്പനില്‍ നിന്നാണ് പദ്ധതിക്ക് പണമെത്തിച്ച റൗഫ് ഷെറീഫിനെ കുറിച്ചു വിവരം ലഭിച്ചത്. ക്യാംപസ് ഫ്രണ്ട് ജനറല്‍ സെക്രട്ടറിയായിരുന്ന റൗഫ് ഷെരീഫ് ഒമാനിലെ ഷെല്‍ കമ്പനിയിലൂടെയാണ് പോപ്പുലര്‍ ഫ്രണ്ടിനു ഹവാല രീതിയില്‍ ഫണ്ട് എത്തിച്ചിരുന്നത്. കേസില്‍ കുറ്റസമ്മതം നടത്തിയ റൗഫിന് അടുത്തിടെയാണ് ജാമ്യം ലഭിച്ചത്. ലക്‌നൗ ജയിലില്‍ കഴിയവെ എന്‍ ഐ എ ഇഡി സംഘങ്ങള്‍ റൗഫിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു രാജ്യവ്യാപക റെയ്ഡുകളും അറസ്റ്റുകളും നടന്നത്.

റൗഫ് ഷെറീഫിന്റെ കുറ്റസമ്മത മൊഴി ഇപ്രകാരം: ‘ ഞാന്‍ 2013 ലാണ് പോപ്പുലര്‍ ഫ്രണ്ട് അംഗമായത്. കോളജ് വിദ്യാര്‍ഥിയായിരിക്കെ 2015 ല്‍ ക്യാംപസ് ഫ്രണ്ടില്‍ ചേര്‍ന്നു. 201819 ല്‍ ക്യാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറിയുടെ ചുമതല ലഭിച്ചു. ഡല്‍ഹി ഷഹീന്‍ ബാഗ് എഫ് 23 കെട്ടിടത്തിലാണ് ക്യാംപസ് ഫ്രണ്ട് ഓഫിസ്. മുന്‍ പ്രസിഡന്റ് കണ്ണൂര്‍ സ്വദേശി എ.വി. ഷോയിബാണ് ഈ കെട്ടിടം വാടകയ്‌ക്ക് എടുത്തത്. ഈ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് പി എഫ് ഐ നേതാവ് അബ്ദുല്‍ റഹ്മാന്‍ താമസിച്ചിരുന്നത്. പി എഫ് ഐ ഡല്‍ഹി ഓഫിസ് തൊട്ടടുത്ത് ഷഹീന്‍ ബാഗ് എഫ് 30 കെട്ടിടത്തിലാണ്. ഞാന്‍ അവിടെ സ്ഥിരമായി സന്ദര്‍ശിച്ചിരുന്നു.

2016 ല്‍ എനിക്ക് സി എ ബിരുദം ലഭിച്ചു. 2018 നവംബറില്‍ മസ്‌ക്കറ്റിലെ റയീസ് ഇന്റര്‍നാഷണല്‍ കമ്പനിയില്‍ ജനറല്‍ മാനേജറായി ജോലി ലഭിച്ചു. ഇക്കാലത്ത് ഇടയ്‌ക്കിടെ ഇന്ത്യയിലേക്ക് വന്നിരുന്നു. ഗള്‍ഫില്‍ പി എഫ് ഐയുടെ സജീവ പ്രവര്‍ത്തകര്‍ മുസ്‌ലിങ്ങളില്‍ നിന്നു ഫണ്ട് സമാഹരിച്ച് ഹവാല മാര്‍ഗം ഇന്ത്യയിലേക്ക് അയക്കും. ചിലപ്പോള്‍ സംഘടനകളുടെയോ വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും തുക നിക്ഷേപിക്കാറുണ്ട്. പി എഫ് ഐ ഗള്‍ഫ് എക്‌സിക്യൂട്ടീവ് കൗണ്‍സിലാണ് ഗള്‍ഫിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കേരളത്തിലും ചില സംസ്ഥാനങ്ങളിലും ജില്ലാ എക്‌സിക്യൂട്ടിവ് കൗണ്‍സിലുകളുണ്ട്.

മുസ്ലിങ്ങളില്‍ നിന്നു ഫണ്ട് സമാഹരിക്കലാണ് എക്‌സിക്യൂട്ടീവ് കൗണ്‍സിലുകളുടെ ചുമതല. ദോഹയിലെ നൗഫല്‍ ഷെറീഫ്, മുഹമ്മദ് ഷെറീഫ്, മസ്‌കറ്റിലെ മുഹമ്മദ് ഫൈസല്‍ ബഷീര്‍ , റമീസ് എന്നിവര്‍ക്കാണ് ഗള്‍ഫിലെ ഫണ്ട് സമാഹരണചുമതല. ക്യാംപസ് ഫ്രണ്ട് വിദ്യാര്‍ഥി സംഘടനയാണെങ്കിലും നടത്തിപ്പ് പി എഫ് ഐ നേതാക്കളാണ്. പി എഫ് ഐ നിയന്ത്രണത്തില്‍ റിഹാബ് ഫൗണ്ടേഷന്‍, ഗ്രീന്‍ വാലി , അഡ്വക്കറ്റ് കൗണ്‍സില്‍, എന്‍സിഎച്ച് ആര്‍, ജൂനിയര്‍ ഫ്രണ്ട്, വിമെന്‍സ് ഫ്രണ്ട്, ഹിറ്റ് സ്‌ക്വാഡ് തുടങ്ങിയ പോഷക സംഘടനകളുണ്ട്.

റിഹാബ് ഇന്റര്‍നാഷണല്‍ വിദേശ രാജ്യങ്ങളില്‍ നിന്നു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സമാഹരിക്കുന്ന ഫണ്ട് പി എഫ് ഐ പ്രവര്‍ത്തനങ്ങള്‍ക്കാണ് ചെലവിടുന്നത്. ഗ്രീന്‍ വാലി അക്കാഡമികളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന മുസ്‌ലിം കുട്ടികളെ മതതീവ്രവാദത്തിലേക്ക് എത്തിക്കും. പി എഫ് ഐ സജീവ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ഗ്രീന്‍ വാലി വിദ്യാര്‍ഥികള്‍ പിടിക്കപ്പെട്ടാല്‍ ഇരവാദം ഉയര്‍ത്തി രക്ഷപ്പെടും. അഡ്വക്കറ്റ് കൗണ്‍സിലും എന്‍ സി എച്ച്ആര്‍ഒ യും പി എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നിയമ സഹായം ഉറപ്പാക്കും.

തേജസ് മുഖപത്രത്തിലും പുറത്തുമുള്ള നിരവധി മാധ്യമ പ്രവര്‍ത്തകര്‍ പി എഫ് ഐ അംഗങ്ങളാണ്. കുട്ടികള്‍ക്കായി ജൂനിയര്‍ ഫ്രണ്ടും വനിതകള്‍ക്കായി വിമെന്‍സ് ഫ്രണ്ടും പ്രവര്‍ത്തിക്കുന്നു. ഹിറ്റ് സ്‌ക്വാഡ് പോലെ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ചില പോഷക സംഘടനകളുമുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനുള്ള സേനാവിഭാഗമാണ് ഹിറ്റ് സ്‌ക്വാഡ്. ഇവര്‍ക്ക് കായിക, ആയുധ പരിശീലനം നല്‍കി ആക്രമണങ്ങള്‍ നടത്താറുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനായി കൊലപാതകങ്ങളും കലാപങ്ങളും നടത്താന്‍ കെല്‍പുള്ളവരാണ് ഹിറ്റ് സ്‌ക്വാഡുകള്‍.

പോപ്പുലര്‍ ഫ്രണ്ടിന്റെ ഒരു ശാഖയിലുള്ളവര്‍ക്ക് മറ്റു ശാഖകളിലുള്ളവരെ അറിയാന്‍ കഴിയില്ല. ഉന്നത നേതാക്കളും മാനേജര്‍മാരുമാണ് എല്ലാം അറിയുന്നത്. ഐ ടി മേഖലയുമായി ബന്ധപ്പെട്ടവര്‍ അംഗങ്ങളായ സോഷ്യല്‍ മീഡിയ സെല്ലും പിഎഫ് ഐക്കുണ്ട്. രാജ്യത്തെയും കേന്ദ്ര സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുകയും വര്‍ഗീയ വിദ്വേഷം പരത്തുകയുമാണ് സോഷ്യല്‍ മീഡിയ സെല്ലിന്റെ ചുമതല. ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ സെല്‍ പ്രചാരം നല്‍കും.

ഹത്രാസില്‍ ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ടതും പി എഫ് ഐ പ്രചരണ വിഷയമാക്കി.
മുന്‍പ് സി എ എ വിരുദ്ധ പ്രക്ഷോഭം സര്‍ക്കാര്‍ അടിച്ചമര്‍ത്തിയത് പി എഫ്‌ഐയുടെ പരാജയമായി. അതിനാല്‍ ഹത്രാസ് സംഭവം ആളിക്കത്തിക്കാന്‍ അവസരമാക്കിയാണ് സംഘത്തെ അവിടേക്ക് അയച്ചത്.
ഹത്രാസിലേക്ക് പോകാന്‍ അതികുര്‍ റഹ്മാന് ഞാന്‍ 5000 രൂപ അക്കൗണ്ടിലേക്ക് ഇട്ടു കൊടുത്തു. സിദ്ദിഖ് കാപ്പന്റെ അക്കൗണ്ടിലേക്ക് പി എഫ് ഐയിലെ കെ.പി. കമാല്‍ പണം നല്‍കി. ചില ദലിത് സംഘടനകളെ ഇളക്കിവിട്ട് ദലിത് മേല്‍ജാതി കലാപം സൃഷ്ടിക്കുകയായിരുന്നു സംഘത്തിന്റെ ദൗത്യം.

പി എഫ് ഐ ഡല്‍ഹി, യു പി, രാജസ്ഥാന്‍, ബിഹാര്‍, ബംഗാള്‍ സംസ്ഥാനങ്ങളില്‍ അതിവേഗം വളരുന്നുണ്ട്. ബാബ്‌റി മസ്ജിദ് തകര്‍ത്ത യിടത്ത് ക്ഷേത്രം നിര്‍മിക്കാനുള്ള സുപ്രീം കോടതി വിധി മുസ്ലിം വികാരമിളക്കി സംഘടനയില്‍ അംഗങ്ങളെ ചേര്‍ക്കാന്‍ സഹായകമായി. സി എ എ വിരുദ്ധ പ്രക്ഷോഭ കാലത്തും ഏറെപ്പേര്‍ പി എഫ് ഐ അംഗത്വമെടുത്തു. സംഘടനയ്‌ക്ക് ഫണ്ട് വരവും കൂടി. പക്ഷേ കോവിഡ് ലോക്ഡൗണും പൊലീസ് നടപടികളും കാരണം സി എ എ വിരുദ്ധ പ്രക്ഷോഭം അവസാനിച്ചു. അതു കാരണമാണ് ഹത്രാസ് സംഭവം അവസരമാക്കിയത്.

സിദ്ദിഖ് കാപ്പന്‍ സംഘത്തിനു പിന്നാലെ ഹിറ്റ് സ്‌ക്വാഡ് അംഗങ്ങളായ അന്‍ഷാദ് ബദറുദ്ദീനെയും ഫിറോസ് ഖാനെയും പെട്രോള്‍ ബോംബുകളും ആയുധക്കളുമായി ഹത്രാസിലേക്ക് അയച്ചിരുന്നു. സിദ്ദിഖ് കാപ്പനും സംഘവും പിടിയിയിലായതോടെ ഹത്രാസ് ദൗത്യം ഉ പേക്ഷിച്ചു. ഹത്രാസില്‍ കലാപം സൃഷ്ടിച്ചിരുന്നെങ്കില്‍ പി എഫ് ഐ പദ്ധതി വിജയിച്ചേനെ. പി എഫ് ഐ ഡല്‍ഹി ഓഫിസ് മാനേജര്‍ കൂടിയായ കെ.പി.കമാലാണ് സംഘങ്ങളെ അയക്കുന്നതും നിയന്ത്രിക്കുന്നതും.

ഒരേ ദൗത്യത്തിനു കമാല്‍ പല സംഘങ്ങളെ അയക്കുമെന്ന് ഹിറ്റ് സ്‌ക്വാഡുകളുടെ മൊബൈല്‍ ഡാറ്റ പരിശോധിച്ചാല്‍ അറിയാനാകും. കൂടുതല്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നത് എന്റെ ജീവന്‍ അപകടത്തിലാക്കും. ഒ.എം.എ സലാം, പി.കോയ, ഇ.എം. അബ്ദു റഹ്മാന്‍, അനീസ് അഹമ്മദ്, എ.എം. ഇസ്ലാം, കെ.പി. കമാല്‍, എം.കെ. ഫൈസി, അബ്ദുല്‍ വാഹിദ് സേട്ട്, മുഹമ്മദ് യൂസഫ്, വി.പി. നസറുദ്ദീന്‍, നൗഫല്‍ ഷെറീഫ് എന്നിവരാണ് പി എഫ് ഐയുടെ പ്രധാനികള്‍. ഇവരില്‍ പി.കോയ ഉള്‍പ്പെടെ പലരും സിമി ഭാരവാഹികളായിരുന്നു. ക്യാംപസ് ഫ്രണ്ടിന്റെ ഇടപാടുകള്‍ പണമായാണ് നല്‍കാറുള്ളത്. പി എഫ് ഐ പ്രവര്‍ത്തനത്തിനായി അനധികൃത ബാങ്ക് ഇടപാടുകള്‍ നടന്നിട്ടുണ്ട്.’