എന്‍ സി ഇ ആര്‍ ടി ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കുമെന്ന വാശിയിൽ പിണറായി സർക്കാർ, ദേശീയതക്കെതിര്, കേരളം ഇന്ത്യൻ ദേശീയതയുടെ ഭാഗം

എന്‍ സി ഇ ആര്‍ ടി ഒഴിവാക്കിയ പാഠഭാഗങ്ങളായ മുഗള്‍ ചരിത്രവും ഗുജറാത്ത് കലാപവും പരിണാമ സിദ്ധാന്തവും കേരളത്തിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്ത ഉൾപ്പെടുത്തണമെന്ന പിടിവാശിയിൽ പിണറായി സർക്കാർ. ചൊവ്വാഴ്ച ചേർന്ന കരിക്കുലം കമ്മിറ്റിയിലാണ് ഈ തീരുമാനം. എസ് സി ഇ ആര്‍ ടി ഇതിനായി സപ്ലിമെന്ററിയായി പാഠപുസ്തകം പുറത്തിറക്കാനാണ് തീരുമാനം. ഇന്ത്യൻ ദേശീയതക്കെതിരെയുള്ള കേരളത്തിന്റെ തീരുമാനം ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കും.

മുഗൾ ചരിത്രവും,ഗുജറാത്ത് കലാപം ഒന്നും കുട്ടികൾ പഠിക്കണ്ട എന്ന കേന്ദ്ര തീരുമാനത്തെ കടത്തിവെറ്റാനുള്ള തീരുമാനത്തിലാണ് പിണറായി സർക്കാർ. കേരളത്തിലെ കുട്ടികൾ എൻസിഇആർടി ഒഴിവാക്കിയ ഈ ചരിത്ര പാഠഭാഗങ്ങൾ പഠിക്കണമെന്ന ധാർഷ്ട്യം ആണ് പിണറായി സർക്കാർ ഈ തീരുമാനത്തിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ദേശീയതലത്തിൽ വിദ്യാഭ്യാസപരമായി കേന്ദ്ര സർക്കാർ എടുത്ത തീരുമാനത്തിന് വിരുദ്ധമായുള്ള നടപടി സത്യപ്രതിജ്ഞ ലംഘനത്തിൽ വരെ കൊണ്ട് ചെന്നെത്തിച്ചേക്കും.

ദേശീയ തലത്തിൽ ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ എസ്‌സിഇആർടി പ്രത്യേക പാഠപുസ്തകങ്ങൾ തയാറാക്കാൻ ആണ് ഒരുങ്ങുന്നത്. മുഗൾചരിത്രവും ജനാധിപത്യവും കമ്മ്യൂണിസവ്യം പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയുക ആയിരുന്നു കേന്ദ്ര സർക്കാർ. രാജ്യം ഭരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കേന്ദ്ര തീരുമാനത്തിനെതിരെ കേരളത്തിലെ ഒരു നേതാവ് ശബ്ദമുയർത്താൻ സാധ്യമല്ല. എന്തുകൊണ്ടാണ് കേന്ദ്രം വേണ്ടെന്നു വെച്ച പാഠഭാഗങ്ങൾ കേരളം പഠിപ്പിക്കുമെന്ന് പറയുന്നത്? കേരളം ഇന്ത്യൻ ദേശീയതയുടെ ഭാഗമായ ഒരു സംസ്ഥാനം മാത്രമാണ്. ഒരു രാജ്യമല്ല. ഇതിനെ വിഘടന പരമായ തീരുമാനമായി മാത്രമേ കാണാനാവൂ.

കേന്ദ്ര സർക്കാറിനോടുള്ള പകരം വിട്ടലായിട്ടാണ് എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളം പഠിപ്പിക്കാൻ തീരുമാനിക്കുന്നത്. മുകൾ ചരിത്രം ഗുജറാത്ത് കലാപം അടക്കം ഒഴിവാക്കി അതെന്താണ് കേരളം പഠിപ്പിക്കുന്നത് ന്യൂനപക്ഷ പ്രീണനത്തിന് ആളാണ് കേരള സർക്കാർ ന്യൂനപക്ഷ പ്രീണനം പ്രചരിപ്പിക്കുന്നതിന് സർക്കാർ എന്ന വാദം നിൽക്കുമ്പോൾ ആ ശബ്ദത്തിൽ കുറച്ചുകൂടി ശക്തിപ്പെടുത്തുകയാണ് മുകൾ ചരിത്രം വീണ്ടും പാഠഭാഗം ആക്കി പിണറായി സർക്കാർ എടുക്കുന്ന തീരുമാനം.

ഒരിക്കലും വേണ്ടെന്നു തീരുമാനിച്ച് ഒഴിവാക്കിയ പാഠഭാഗങ്ങൾ സംബന്ധിച്ച കേന്ദ്ര നടപടി വിമർശിക്കാനോ അല്ലെങ്കിൽ അത് ഞങ്ങൾ പഠിപ്പിക്കും എന്ന് ഒരു തീരുമാനം എടുക്കാനോ സർക്കാരിന് അധികാരമുണ്ടോ എന്നതാണ് ഈ അവസരത്തിൽ ശ്രദ്ധേയം. എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കുക എന്ന് പറയാൻ കേരള സർക്കാറിന് പ്രത്യേക താൽപര്യമുണ്ടാകും. മിഷൻ 2047 മുസ്ലിം രാഷ്ട്രം വരണമെന്ന് കേരളത്തിലെ ന്യൂനപക്ഷ സമുദായത്തിലെ ന്യൂനപക്ഷ സംഘത്തിൻറെ ന്യൂനപക്ഷ വിഭാഗത്തിന് ആ ചിന്തക്ക് കേരള സർക്കാർ കുടപിടിച്ചു എന്നത് പരസ്യം ആവുകയാണ്. ഭൂരിപക്ഷം ചരിത്രകാരന്മാരും മുഗൾ ചരിത്രത്തെ മഹത്വവത്കരിക്കാൻ ശ്രമിച്ചപ്പോൾ പ്രബലമായ മറ്റ് രാജവംശങ്ങളെ അവഗണിച്ചുവെന്ന് ആണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നത്. പാണ്ഡ്യ, ചോള, മൗര്യ, ഗുപ്ത സാമ്രാജ്യങ്ങളുടെ മഹത്വം പൂർണ്ണമായ തോതിൽ അവതരിപ്പിക്കാൻ ചരിത്രകാരന്മാർ ശ്രമിച്ചില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഡൽഹിയിൽ മഹാറാണ പ്രതാപിനെക്കുറിച്ച് എഴുതിയ ഒരു പുസ്തകം പ്രകാശനം ചെയ്യവെയായിരുന്നു അമിത് ഷായുടെ ഈ പ്രതികരണം.

800 വർഷം ഭരിച്ച പാണ്ഡ്യ രാജവംശം, 650 വർഷം ഭരിച്ച അഹോമുകൾ, 600 വർഷം ഭരിച്ച പല്ലവർ, 600 വർഷം ഭരിച്ച ചോളവംശം എന്നിവരുടെ ചരിത്രം വിശദമായി അവതരിപ്പിക്കാൻ ചരിത്രകാരന്മാർ തയ്യാറാകണം. ഭക്ത്യാർ ഖിൽജി, ഔറംഗസേബ് എന്നിവരെ പരാജയപ്പെടുത്തിയ അഹോമുകൾ അസമിന്റെ മഹത്വം കാത്ത് സൂക്ഷിച്ചവരാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടിയാണ്. അഫ്ഗാനിസ്ഥാൻ മുതൽ ശ്രീലങ്ക വരെ പരന്നു കിടന്ന വലിയ സാമ്രാജ്യമായിരുന്നു മൗര്യന്മാരുടേത്. ശതവാഹനന്മാരും ഗുപ്തന്മാരും ധീരോദാത്തമായി നാടുവാണ രാജവംശങ്ങളായിരുന്നു. ഐക്യഭാരതം എന്ന ആശയം ആദ്യമായി അവതരിപ്പിച്ച് അതിനായി പരിശ്രമിച്ച രാജാവായിരുന്നു സമുദ്രഗുപ്തനെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

ഇന്ന് പഠിപ്പിക്കുന്ന പല സംഭവങ്ങളും വ്യാജചരിത്ര നിർമ്മിതിയുടെ ഭാഗമാണ്. യഥാർത്ഥ സത്യം ഉയർത്തിക്കാട്ടുന്ന ഗ്രന്ഥങ്ങൾ രചിക്കപ്പെടണമെന്നും വ്യാജചരിത്രം തള്ളിക്കളയേണ്ടതാണെന്നും അമിത് ഷാ പറഞ്ഞു. ജയത്തെയോ പരാജയത്തെയോ ആധാരമാക്കിയല്ല, മറിച്ച് സംഭവങ്ങളുടെ ഫലത്തെയും ചെലുത്തപ്പെട്ട സ്വാധീനത്തെയും ആസ്പദമാക്കി വേണം ചരിത്രം രചിക്കപ്പെടാൻ. ഇന്ന് നമ്മൾ സ്വതന്ത്രരാണ്. സ്വന്തം ചരിത്രത്തെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഇനിയെങ്കിലും ആരംഭിക്കണമെന്നും നിർഭയമായ ചരിത്രരചനയാണ് വേണ്ടതെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.