17-കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചു, പിടിയിലായത് പ്രായപൂർത്തിയാകാത്ത രണ്ട് പേർ

ചെന്നൈ : 17-കാരിയെ ബലാത്സം​ഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ സേലത്ത് ഓമല്ലൂരിന് സമീപമാണ് സംഭവം. ദളിത് വിഭാ​ഗത്തിൽ നിന്നുള്ള 17-കാരിയെയാണ്
പ്രായപൂർത്തിയാകാത്ത രണ്ട് പേർ ചേർന്ന് കെട്ടിയിട്ട് പീഡിപ്പിച്ചത്.

പെൺകുട്ടിയെ ബലാത്സം​ഗം ചെയ്യുകയും ചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തുവെന്നതാണ് പ്രതികൾക്കെതിരെയുള്ള കേസ്. പ്രതികൾ പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ ബലമായി കയറ്റി തട്ടിക്കൊണ്ടുപോവുകയും തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് പെൺകുട്ടിയെ കെ‌ട്ടിയിട്ട് പീഡിപ്പിക്കുകയുമായിരുന്നു.

ഈ മാസം 13-നാണ് പീഡനം നടന്നത്. പെൺകുട്ടിയുടെ ചിത്രങ്ങളും വീഡിയോകളും പ്രതികൾ ചിത്രീകരിച്ചിരുന്നു. പ്രതികളുടെ മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളിൽ ഒരാൾ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു.