തിരുവനന്തപുരം ആക്കുളത്ത് എംഡിഎംഎയുമായി നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം. നാല്‌പേരെ നൂറ് ഗ്രം എംഡിഎംഎയുമായി പോലീസ് പിടികൂടി. തിരുവനന്തപുരത്ത് ആക്കളത്തെ വാടകവീട്ടില്‍ നിന്നുമാണ് എംഡിഎംഎയുമായി സംഘത്തെ പിടികൂടിയത്.

കണ്ണൂര്‍ പനൂര്‍ സ്വദേശി അഷ്‌കര്‍, ആറ്റിങ്ങല്‍ സ്വദേശി സീന, കൊടുവള്ളി സ്വദേശി ഫഹദ്, ആക്കുളം സ്വദേശി മുഹമ്മദ് ഷാരോണ്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് ബെംഗളൂരുവില്‍ നിന്ന് ആക്കുളത്ത് എത്തിച്ചതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.

വാടകവീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ ചോദ്യം ചെയ്തതിലൂടെയാണ് മുഹമ്മദ് ഷാരോണിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. അഷ്‌കര്‍ ഗര്‍ഭിണിയായ ഒരു യുവതിയുമായെത്തിയാണ് വീട് വാടകയ്ക്ക് എടുത്തതെന്ന് പോലീസ് പറയുന്നു. നേരതതെ ഇയാള്‍ മയക്ക് മരുന്ന് വിറ്റതായി വിവരം ലഭിച്ചതിന്റെ അിസ്ഥാനത്തില്‍ മുമ്പ് ഇയാള്‍ താമസിച്ചിരുന്ന സ്ഥലത്ത് പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല.