ഹെഡ്‌ഗേവാർ ഇന്ത്യയുടെ മഹത്പുത്രന്‍; ആര്‍എസ്എസ് സ്ഥാപകനെ പ്രകീര്‍ത്തിച്ച് പ്രണബ് മുഖര്‍ജി

മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍എസഎസ് ആസ്ഥാനത്തെത്തി. ഭാരത മാതാവിന്‍റെ ‘മഹാനാ’യ പുത്രന്‍ എന്നാണ് ആര്‍എസ്എസ് സ്ഥാപകന്‍ കെബി ഹെഡ്ഗേവാറിനെ പ്രണബ് മുഖര്‍ജി വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ന് ഇവിടെ എത്തി രാജ്യത്തിന്റെ വീരപുത്രന് പ്രണാമം ആർപ്പാക്കാനായി’യെന്ന് ഹെഡ്ഗേവറിന്‍റെ സ്മാരകം സന്ദര്‍ശിച്ച്
പ്രണബ് സന്ദർശക ഡയറിയിൽ കുറിച്ചു. സന്ദർശനം ഇരുപത് മിനിറ്റ് നീണ്ടു നിന്നു.

മതം കൊണ്ട്​ രാഷ്ട്രത്തെ നിർവചിക്കാനുള്ള ശ്രമങ്ങൾ അസഹിഷ്​ണുതക്ക്​ കാരണമാവു​മെന്ന്​ മുൻ രാഷ്​ട്രപതി പ്രണബ്​ മുഖർജി. മതേതരത്വത്തിൽ മാത്രമാണ്​ നാം വി​ശ്വസിക്കേണ്ടത്​. ഇന്ത്യൻ ഭരണഘടന രാജ്യത്തി​​​​െൻറ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിനുള്ള മാഗ്​നാകാർട്ടയാണെന്നും പ്രണബ്​ വ്യക്​തമാക്കി.

കോൺഗ്രസ് നേതാവായിരിക്കെ ആർഎസ്എസിനോടു വിമർശനപരമായ നിലപാടു സ്വീകരിച്ചിരുന്ന പ്രണബ് ആദ്യമായാണ് ആർഎസ്എസ് ചടങ്ങിൽ പങ്കെടുക്കുന്നത്. ആർഎസ്എസിന്റെ ക്ഷണം സ്വീകരിച്ചതിനു കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കളും പ്രണബിനെതിരെ രംഗത്തെത്തിയിരുന്നു.