പ്രവീൺ നെട്ടാരുവിന്റെ കൊല എൻഐഎ – എഫ് ഐ ആർ ഇങ്ങനെ.

ബംഗളൂരു. കർണാടകയിൽ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയത് ഇസ്ലാം മതഭീകരവാദികളെന്ന് എൻഐഎ. കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലാണ് എൻഐഎ ഇക്കാര്യം രേഖപ്പെടുത്തിയിരി ക്കുന്നത്. ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ പ്രതികരിച്ചതാണ് കൊലപാതകത്തിന് കാരണമെന്നും റിപ്പോർട്ടിൽ എൻഐഎ പറഞ്ഞിട്ടുണ്ട്..

ദിവസങ്ങളോളം ഗൂഢാലോചന നടത്തിയും പല ഭാഗങ്ങളിൽ നിന്നും ആളുകളെ എത്തിച്ചുമാണ് കൊലപാതകം നടത്തിയിരിക്കുന്നത്. കേരള കർണ്ണാടക അതിർത്തി കേന്ദ്രീകരിച്ച് നിരവധി രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നു. ഇതിനെതിരെ പ്രവീൺ തുടർച്ചയായ പോരാട്ടങ്ങൾ നടത്തി വരുകയായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കണ്ടെത്തൽ. കർണ്ണാടക പോലീസിന്റെ പിടിയിലായവർ കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയവരാണെന്നും ഇവർ രാജ്യ വിരുദ്ധ സന്ദേശങ്ങൾ കൈമാറുന്ന നവമാദ്ധ്യമ ഗ്രൂപ്പുകളിൽ അംഗങ്ങളാണെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്.

ജൂലൈ 26നാണ് പ്രവീൺ നെട്ടാരുവിനെ മതമൗലികവാദികളുടെ സംഘം അതിക്രൂരമായി കോല ചെയ്യുന്നത്. കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ഉൾപ്പെടെ നേരിട്ട് പങ്കുള്ളതായി കണ്ടെത്തുകയായിരുന്നു. കേരളത്തിൽ നിന്നുള്ള പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന സൂചനകളും ഇക്കാര്യത്തിൽ ലഭിച്ചിരിക്കുകയാണ്.