കാണാതായ ഗര്‍ഭിണിയായ യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: കാണാതായ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുളത്തിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫമീദ എന്ന 28കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തളങ്കര ബാങ്കൊട്ടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പരേതനായ ഖാലിദിന്റെയും സുബൈദയുടെയും മകളാണ് ഫമീദ. മുംബൈ സ്വദേശിയായ റസൂലാണ് ഭര്‍ത്താവ്. ഒരു വര്‍ഷം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്.

എട്ടുമാസം ഗര്‍ഭിണിയായ ഫമീദയെ ചൊവ്വാഴ്ച മുതല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ ബുധനാഴ്ച രാവിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കാസര്‍കോട് വനിത പോലീസ് സെല്‍ കേസെടുത്തിട്ടുണ്ട്.