അഫ്ഗാനിലെ ആഭ്യന്തരവിഷയങ്ങളിൽ ഇടപെടില്ല; ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ല: പുടിൻ

താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം പ്രതികരണവുമായി റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ അഫ്ഗാനിലെ ആഭ്യന്തര സുരക്ഷാ വിഷയങ്ങളിൽ ഒരു കാരണവശാലും ഇടപെടില്ലെന്ന് പുടിൻ വ്യക്തമാക്കി. താലിബാൻ പിടിച്ചടക്കിയ അഫ്ഗാനിലെ രാഷ്‌ട്രീയ ആഭ്യന്തര വിഷയത്തിൽ റഷ്യയ്‌ക്ക് ഒന്നും ചെയ്യാനില്ലെന്നും പുടിൻ പറഞ്ഞു.

‘അഫ്ഗാനിലെ നിലവിലെ വിഷയങ്ങൾ അവരുടെ ആഭ്യന്തരപ്രശ്‌നമാണ്. റഷ്യൻ പൗരന്മാരടക്കം അവിടെ നിന്ന് പിൻവലിക്കേണ്ടവരെ തിരികെ എത്തിച്ചു. ഇനി ഒരു സൈന്യത്തെ ഇറക്കി അവിടെ തങ്ങൾക്ക് ഒന്നും ചെയ്യാനില്ല. നിലവിലെ സ്ഥിതി അതുമാത്രമാണ്.’ പുടിൻ പറഞ്ഞു.

അതേസമയം അഫ്ഗാനിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും മേഖലയിലെ പ്രത്യേക അരക്ഷിതാവസ്ഥ റഷ്യ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നതെന്നും പുടിൻ പറഞ്ഞു. ഒപ്പം മേഖലയിലെ സഖ്യരാജ്യങ്ങളുടെ കൂട്ടായ്മയായ കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷൻ സൈനികമായും കരുതലിലാണ്. ഭീകരതയ്‌ക്കെതിരായ നയത്തിൽ വിട്ടുവീഴ്ചയില്ലെന്നും അതിർത്തി സുരക്ഷ പ്രധാനമാണെന്നും പുടിൻ പറഞ്ഞു.