ന്യൂനപക്ഷങ്ങൾ പുറത്തേക്ക് രക്ഷപെടുന്നത് തടഞ്ഞ് താലിബാൻ, 200ഹിന്ദുക്കൾ ബന്ദികൾ

അഫ്ഗാനിസ്ഥാനിൽ സ്ഥിതി അതീവ ഗുരുതരം. അഫ്ഗാനിസ്ഥാനിലേ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, സിഖ്കാർ എന്നിവർ രാജ്യത്തിനു പുറത്തേക്ക് രക്ഷപെടുന്നത് തടഞ്ഞ് താലിബാൻ. നിങ്ങളേ പോകാൻ ഇപ്പോൾ അനുവദിക്കില്ലെന്നും നിങ്ങൾ അഫ്ഗാൻ പൗരന്മാർ ആണെന്നും താലിബാൻ തോക്കിൻ മുനയിൽ നിർത്തി പറയുന്നു. സ്ഫ്ഗാനിസ്ഥാനിൽ നിന്നും അഫ്ഗാൻ കാരായവരെ പോകാൻ അനുവദിക്കില്ലെന്നാണ്‌ നിലപാട്. ഇതോടെ ന്യൂന പക്ഷങ്ങൾ ആകെ ഭയ ചകിതരായി.രക്ഷപെടാൻ ശ്രമിച്ച അഫ്ഗാനിസ്ഥാനിലെ 200 ഓളം ഹിന്ദുക്കളേയും താലിബാൻ ഭീകരർ പിടികൂടി

ലോകത്തിനോട് വെല്ലുവിളികികാനും പരിചയാക്കാനും വേണ്ടിയാണോ ന്യൂന പക്ഷങ്ങളേ ബന്ദിയാക്കി താലിബാന്റെ നാടകം എന്നു സംശയിക്കുന്നു. ഇതിനിടെ അഫ്ഗാൻ ന്യൂന പക്ഷങ്ങൾ രക്ഷിക്കാൻ നരേന്ദ്ര മോദിക്കും ഇന്ത്യയിലേക്കും മെസേജുകൾ അയ്ച്ചു. ഇവിടെ സ്ഥിതി അതീവ ഗുരുതരമെന്നും ഏത് സമയത്തും മരണപെടാം എന്നും ന്യൂന പക്ഷ വിഭാഗങ്ങൾ നല്കുന്ന സന്ദേശം. ഇതിനിടെ സിഖ്കാർ തങ്ങളുടെ മതപരമായ ചടങ്ങ് ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്ക് രക്ഷപെടാൻ നടത്തിയ നീക്കവും താലിബാൻ തടഞ്ഞു.ഡൽഹിയിലേക്ക് വരാൻ ശ്രമിച്ച 140 തീർത്ഥാടകരെയാണ് വിമാനത്താവളത്തിൽ താലിബാൻ തടഞ്ഞത്.ഇവർക്കായി കാബൂളിൽ ഇന്ത്യൻ വിമാനവും റെഡിയാക്കി നിർത്തിയിരിക്കുകയായിരുന്നു.ഗുരു തേജ് ബഹാദൂറിന്റെ 400ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ആഘാഷ പരിപാടികളിൽ പങ്കെടുക്കുന്നതിനായിരുന്നു തീർത്ഥാടകർ ഇന്ത്യയിലേക്ക് വരാൻ ഒരുങ്ങിയത്. എന്നാൽ വിമാനം കയറാൻ കാബൂൾ വിമാനത്താവളത്തിൽ എത്തിയ ഇവരെ ആയുധങ്ങളുമായി എത്തിയ ഭീകരർ തടയുകയായിരുന്നു. ആഘോഷ പരിപാടിയിൽ പങ്കെടുക്കാനാണെന്ന് അറിയിച്ചെങ്കിലും താലിബാൻ വിസമ്മതിക്കുകയായിരുന്നുവെന്ന് ശ്രീ ഗുരു അജ്രാൻ ദേവ് ജി ഗുരുദ്വാര അദ്ധ്യക്ഷൻ പ്രതാപ് സിംഗ് പറഞ്ഞു. ഞായറാഴ്ചയാണ് ഗുരു തേഗ് ബഹദൂറിന്റെ ജന്മവാർഷികം.

അതേസമയം ആഘോഷങ്ങളിൽ പങ്കെടുക്കാൻ അഫ്ഗാനിലെ സിഖ് ജനത ഇന്ത്യൻ സർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കാനുള്ള സൗകര്യങ്ങൾ ഒരുക്കി നൽകാൻ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചതായി ഗുരു നാനക് സാഹിബ് ഗുരുദ്വാര പ്രസിഡന്റ് ഗുൽജീത് സിംഗ് പറഞ്ഞു. സിഖ്കാർക്കും ഹിന്ദുക്കൾക്കും, ക്രിസ്ത്യാനികൾക്കും മതപരമായ കടമകളും ആചാരവും ചെയ്യാൻ സമ്മതിക്കില്ല. ഇസ്ളാമിന്റെ മത നിയമ പ്രകാരം അവർ കഴിയണം. അതിനു വിപരീതമായി പ്രവർത്തിച്ചാൽ പരസ്യമായി വെടിവയ്ച്ച് കൊല്ലുകയായിരുന്നു മുൻ കാലത്ത്.

അഫ്ഗാനിൽ താലിബാൻ ഭീകരർ വെറും തെരുവു ഗുണ്ടകളേ പോലെയണ്‌ നറ്റക്കുന്നത്. എവിടെ നോക്കിയാലും ഇവരുടെ കൈയ്യിൽ മിഷ്യൻ ഗണ്ണുകൾ. വൃത്തികെട്ട വസ്ത്രവും കുളിക്കാതെ ക്ഷീണിച്ച വേഷവും. അഫ്ഗാനിലെ താലിബാൻ സേന എന്ന പറയുന്ന കൂലി പട്ടാളത്തിനു ഇടാൻ ചെരിപ്പ് പോലും ഇല്ല. ആകെ ഉള്ളത് കുറച്ച് തോക്ക് മാത്രം. അവിടെ നിന്നും വരുന്ന ഏത് ദൃശ്യങ്ങളിലും തോക്കിന്റെ ദൃശ്യങ്ങൾ ഉണ്ടാകും.

അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സ്ഥിതി അതീവ ഗുരുതമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി. ന്യൂഡൽഹിയിൽ വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗത്തിലാണ് അഫ്ഗാനിലെ ഇന്ത്യൻ രക്ഷാദൗത്യവും മറ്റ് സുരക്ഷാ വിഷയങ്ങളും കേന്ദ്രമന്ത്രി വിശദീകരിച്ചത്. താലിബാൻ ഭീകരർ സൃഷ്ടിച്ചിരിക്കുന്ന അരക്ഷിതാവസ്ഥയിൽ നിന്നും പൗരന്മാരെ രക്ഷിക്കുക എന്നതാണ് മുൻഗണനയിലുള്ള വിഷയമെന്നും ജയശങ്കർ പറഞ്ഞു.അഫ്ഗാനിൽ രക്ഷാപ്രവർത്തങ്ങൾക്കുമുന്നേ ആരംഭിച്ച നയതന്ത്രപരമായ നീക്കങ്ങൾ, അമേരിക്കയുമായുള്ള ധാരണകൾ, കാബൂളിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം എന്നിവയെല്ലാം ജയശങ്കർ വിശദീകരിച്ചു. അഫ്ഗാൻ വിഷയത്തിൽ അയൽരാജ്യങ്ങളായ പാകിസ്താൻ, റഷ്യ, താജിക്കിസ്താൻ എന്നിവയുടെ നീക്കങ്ങളും ഖത്തർ സമാധാന യോഗത്തിൽ പങ്കെടുത്ത സമയത്തെ താലിബാന്റെ സമീപനങ്ങളും ജയശങ്കർ സൂചിപ്പിച്ചു.2020 ഏപ്രിൽ മാസത്തിൽ തന്നെ ഹെറാത്ത്, ജലാലാബാദ് പ്രവിശ്യകളിലെ എംബസി ഇന്ത്യ ഒഴിവാക്കി. ഈ വർഷം ജൂൺ മാസത്തിൽ തലസ്ഥാന നഗരമായ കാബൂളിലെ എംബസി ജീവനക്കാരുടെ എണ്ണം പകുതിയാക്കി കുറച്ചുവെന്നും ജയശങ്കർ പറഞ്ഞു.