അ​ഗ്നിപഥ് പദ്ധതിയിൽ നിന്നും പിന്നോട്ടില്ല, നയം വ്യക്തമാക്കി രാജ്നാഥ് സിം​ഗ്

എന്തൊക്കെ വെല്ലുവിളികൾ ഉണ്ടായാലും അഗ്നിപഥ് പദ്ധതിയിലൂടെ സേനാവിഭാഗങ്ങളെ നവീകരിക്കുന്ന കാര്യത്തിൽ പിന്നോട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അതായത് ഒരടി പിന്നോട്ട് ഇല്ലെന്നും മുന്നോട്ട് തന്നെ എന്നും ഇതോടെ കേന്ദ്ര സർക്കാർ നയം വ്യക്തമാക്കി. ഇത്തരത്തിൽ ഓരോ പദ്ധതിയിൽ നിന്നും കേന്ദ്ര സർക്കാർ പിന്നോട്ട് പോയാൽ ഭാവിയിൽ രാജ്യ സുരക്ഷയേ ബാധിക്കും. ഇന്ത്യ പാക്കിസ്ഥാനെതിരേ യുദ്ധം ചെയ്താൽ അത് ചെയ്യരുത് എന്ന് പറഞ്ഞും രാജ്യത്ത് കലാപം ഉണ്ടായേക്കാം. ചൈനക്ക് എതിരേ യുദ്ധം വന്നാൽ നാളെ ഇന്ത്യ ചൈനയേ വെടിവയ്ക്കരുത് എന്നും പറഞ്ഞ് ഒരു വിഭാഗം വന്നേക്കാം.

കാശ്മീരിലെ ഭീകരന്മാരേ വെടി വയ്ക്കുമ്പോൾ അതിൽ മനുഷ്യാവകാശ ആനുകൂല്യത്തിനായി വാദിച്ച് അവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുകയും സമ്മരവും നടത്തിയ പാരമ്പര്യംസംഭവമുന്നു മുമ്പ്. ഇതെല്ലാം സൂചിപ്പിക്കുന്നത് കേന്ദ്ര സർക്കാർ എന്ത് നിയമം കൊണ്ടുവന്നാലും മതപരമായ കാരണം പറഞ്ഞ് ആദ്യം ഒരു വിഭാഗം എതിർക്കുക. തുടർന്ന് ആ എതിർപ്പ് കേന്ദ്ര സർക്കാരിനെതിരായ സമരമായി രാഷ്റ്റ്രീയ മുഖം നല്കുക. പിന്നീട് കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം അത് ഏറ്റെടുക്കുക..ഇതാണിപ്പോൾ നടക്കുന്നത്

അഗ്നിപഥിന്റെ പേരിൽ കലാപം ഉണ്ടാകുന്ന സാഹചര്യത്തിൽ കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് 3 സേനാ വിഭാഗങ്ങളുമായി ചർച്ച നടത്തി.അഗ്നിപഥ് ദീർഘകാല ലക്ഷ്യത്തോടെയാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.രാജ്യത്തെ വിവിധ മേഖലകളിൽ അഗ്നിപഥിന്റെ പേരിൽ ഉണ്ടാക്കുന്ന തെറ്റിദ്ധാരണകളും കലാപവും ഏറെ ഗൗരവത്തോടെ പ്രതിരോധ ആഭ്യന്തര വകുപ്പുകൾ കാണുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കലാപങ്ങളുടെ പശ്ചാത്തലത്തിലും വിവിധ മുൻ സൈനിക ഉദ്യോഗസ്ഥരുടെ വിലയിരുത്തലുകളും ശേഖരിച്ച ശേഷമാണ് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് മൂന്ന് സൈനിക മേധാവിമാരുമായി ഇന്ന് രാവിലെ അടിയന്തിര കൂടിക്കാഴ്ച നടത്തിയത്. നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരി തുടങ്ങിയവർ പ്രതിരോധ മന്ത്രിയുടെ വസതിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.

അഗ്നിപഥ് പദ്ധതിയിലേക്ക് കൗമാരക്കാരെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയ മുടക്കമില്ലാതെ നടക്കും എന്നും രാജ് നാഥ് സിങ്ങ് പറഞ്ഞു.ഇതിനിടെ അഗ്നിപഥ് പദ്ധതിക്കെതിരെ നടക്കുന്ന അക്രമങ്ങൾ ആസൂത്രിതമാണെന്ന വിവരങ്ങൾ പുറത്ത് വന്നു. പൗരത്വവിരുദ്ധ പ്രക്ഷോഭം, കർഷക സമരം എന്നിവയിലെല്ലാം നടന്നപോലെ തന്നെ ആസൂത്രിതമായ പ്രതിഷേധങ്ങളാണ് അഗ്നിപഥ് പദ്ധതിക്കെതിരെയും നടക്കുന്നത്. അഗ്നിപഥ് പ്രക്ഷോഭത്തിന്റെ പേരിൽ രാഷ്ട്രീയക്കളിയും രാഷ്ട്രീയ ലക്ഷ്യവുമാണ് ലക്‌ഷ്യം വെക്കുന്നതെന്നു സെക്കന്തരാബാദിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട പോലീസ് റിപ്പോർട്ട് പറയുന്നു.

അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തിന് പിന്നിൽ രാഷ്ട്രീയമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. തെലങ്കാനയിലെ സെക്കന്തരാബാദിലുണ്ടായ പ്രതിഷേധത്തിനും അക്രമത്തിനും പിന്നിലെ ആസൂത്രകനെന്ന് കരുതുന്ന ആളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ആർമി ട്രെയിനിംഗ് നൽകുന്ന പരീക്ഷാകേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ സുബ്ബ റാവു എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ ഇയാൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ റെയിൽവേ പൊലീസ് ഫോഴ്സിന് കൈമാറാനിരിക്കുകയാണ്.

പൗരത്വവിരുദ്ധ പ്രക്ഷോഭത്തിലെന്നപോലെ രാഷ്ട്രീയ കളിയാണ് അഗ്നിപഥ് പദ്ധതിക്കെതിരെ നടക്കുന്നതെന്ന് വ്യക്തമായ വിവരങ്ങൾ പോലീസ് രഹസ്യ വിഭാഗങ്ങൾക്കും ലഭിച്ചിട്ടുണ്ട്. ചലോ സെക്കന്തരാബാദ് എന്ന പേരിലുണ്ടായിരുന്ന വാട്ട്സാപ്പ് ഗ്രൂപ്പിലൂടെയായിരുന്നു സെക്കന്തരാബാദിൽ പ്രതിഷേധത്തിന് ആഹ്വാനം നൽകിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സൈന്യത്തിലേക്കുള്ള കായികക്ഷമതാ പരീക്ഷ വിജയിച്ച് എഴുത്തുപരീക്ഷയ്ക്ക് തയാറെടുത്തിരുന്ന ഉദ്യോഗാർത്ഥികളാണ് ഗ്രൂപ്പിലുണ്ടായിരുന്നത്. ഇവരെ ഉപയോഗപ്പെടുത്തി മോദി സർക്കാരിനെതിരെ കിട്ടിയ സമരാവസരം ഒരു കൂട്ടർ ഉപയോഗപ്പെടുത്തുക യായിരുന്നു.ആയിരക്കണക്കിന് ഉദ്യോ​ഗാർത്ഥികളാണ് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ ഉള്ള ആഹ്വാനത്തിന് ശേഷം സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിലെത്തിലേക്ക് ഒഴുകിയെത്തിയത്. ഏഴ് ഗെയ്റ്റുകളിലൂടെ സ്റ്റേഷനുള്ളിലേക്ക് എത്തിയ പ്രതിഷേധക്കാർ പാർസൽ ഓഫീസിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളും ബൈക്കുകളും അടക്കം കത്തിക്കുകയായിരുന്നു. മൂന്ന് ട്രെയിനുകൾക്കും അവർ തീവെച്ചു. റെയിൽ പാളങ്ങൾക്ക് കേടുവരുത്തുകയും ഓഫീസ് തല്ലി തകർക്കുകയും ചെയ്യുകയായിരുന്നു.